ബാലന് കെ. നായരുടെ മൂന്നു മക്കളില്‍ ഇളയവനായ അജയ് കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. മൃതശരീരം ഇന്നുതന്നെ ഷൊര്‍ണൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
കടുത്ത കാല്വേദനയെത്തുടര്ന്നാണ് മൂന്നാഴ്ച മുമ്പ് അമൃതയില്‍ അഡ്മിറ്റ് ചെയ്തത്. MRI സ്കാനിംഗില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം മോശം അവസ്ഥയിലായിരുന്നു. ട്രീറ്റ്മെന്റിനെത്തുടര്ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. പെട്ടെന്ന് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ചികിത്സയ്ക്കായി ഐസിയുവിലേയ്ക്ക് മാറ്റി. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസീസിന് നിര്‍ദ്ദേശിച്ചു. പക്ഷേ രക്തസമ്മര്‍ദ്ദം കുറവായതിനാല്‍ ഡയാലിസീസ് നടന്നില്ല. മരുന്നുകളോട് ശരീരം വേണ്ടവിധം പ്രതികരിച്ചതുമില്ല. വൈകുന്നേരത്തോടുകൂടി രോഗാവവസ്ഥ മൂര്‍ച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഷൊര്‍ണൂരില്‍ കളര്ഹട്ട് എന്ന പേരില്‍ ഒരു സ്റ്റുഡിയോ നടത്തി വരികയായിരുന്നു അജയ് കുമാര്‍. നിഷയാണ് ഭാര്യ. അര്ജുന്, ഗോപികൃഷ്ണന് എന്നിവര്‍ മക്കളുമാണ്. അനില്‍കുമാര്‍, നടന് കൂടിയായ മേഘനാഥന് എന്നിവര്‍ സഹോദരങ്ങളുമാണ്.
Recent Comments