ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മേപ്പടിയാന് സ്വന്തമാക്കി. നൂറിലേറെ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നു. അതില്‍നിന്നാണ് മേപ്പടിയാന് ഈ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തന്‍വര്‍ചന്ദ് ഗെഹലോട്ടില്നിന്ന് ഉണ്ണിമുകുന്ദനും സംവിധായകന് വിഷ്ണുമോഹനും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. സി.എന്‍. അശ്വത്ത് നാരായണനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിച്ച ചിത്രംകൂടിയാണ് മേപ്പടിയാന്. വിഷ്ണുമോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ഉണ്ണിയായിരുന്നു.
Recent Comments