കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴ. ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5 ലക്ഷം രൂപ വീതമാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായും ആക്ഷേപമുണ്ട്.
മദ്യനയത്തിലെ ഇളവിന് പകരമായി പണം പിരിച്ച് നല്ക്കാന് നിര്‍ദേശിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് നേതാവ് വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ഓഡിയോ ആണ് പുറത്തായത്.ഇത് ഡല്‍ഹി മോഡല്‍ മദ്യനയമാണെന്നും മുഖ്യ മന്ത്രി പിണറായി വിജയന് രാജിവെച്ചില്ലെങ്കില്‍ കേജരിവാളിന്റെ അനുഭവം നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് പറഞ്ഞു. അതേസമയം ബാര്‍ ഉടമകളുടെ സംഘടന നേതാവിന്റെ ശബ്ദ സന്ദേശത്തെക്കുറിച്ച് അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് കത്ത് നല്കി.
‘പണം കൊടുക്കാതെ നമ്മളെ ആരും സഹായിക്കില്ല. രണ്ടര ലക്ഷം വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക .തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരും. അതില്‍ ഡ്രൈ ഡേ എടുത്തുകളയും. അങ്ങനെ പല മാറ്റങ്ങളും ഉണ്ടാവും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം. ‘ഇതായിരുന്നു ബാര്‍ ഉടമകളുടെ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം
ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുമെന്ന് വ്യാപക പരാതിയുണ്ട്. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിതെന്ന് മദ്യ വിരുദ്ധ സമിതി ചൂണ്ടിക്കാട്ടി.
ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ വെള്ളത്തില്‍ മുക്കിഎന്നാണ് പ്രതിപക്ഷ ആരോപണം.
യുഡിഎഫിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ഒരു ബാറുടമയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. തുടര്‍ന്ന് ധനമന്ത്രി കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് കെ സുധാകരന് ആവശ്യപ്പെട്ടു.
ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. സഭാ സമ്മേളനം വിളിക്കുന്നതിന് കേരളാ ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ നിയമസഭ കൂടും. ഈ നിയമസഭ കാലം ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടും യുഡിഎഫിന്റെ കാലത്ത് ഉണ്ടായ ബാര്‍ കോഴയും തുടര്‍ന്ന് ആദ്യം എക്സൈസ് മന്ത്രി കെ ബാബുവിന്റെയും പിന്നീട് കെഎം മാണിയുടെയും രാജിയും ഓര്‍മ്മിക്കപ്പെടും. അന്ന് ബാര്‍ ഉടമ ബിജു രമേശ് ഒരു ചാനലില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ബാര്‍കോഴ കേസ് തിരിച്ചടിയായത്. ഇന്നിപ്പോള്‍ ഒരു ബാര്‍ ഉടമയുടെ ശബ്ദ സന്ദേശമാണ് ഇടതു സര്‍ക്കാരിനു തിരിച്ചടിയായത് .ഏതായാലും വരും ബാര്‍ കോഴ വരും ദിവസങ്ങളില്‍ -കേരളത്തില്‍ വന്‍ പ്രക്ഷോഭം അലയടിക്കുമെന്ന് ഉറപ്പാണ്.
Recent Comments