സൗന്ദര്യ റാണി പട്ടം മിസ് കൊച്ചിൻ ആൻ വിൽഫ്രഡ് കരസ്ഥമാക്കി. കൊച്ചിയുടെ മിടുക്കനായ യുവാവായി മിസ്റ്റർ കൊച്ചിൻ അഭിജിത്ത് വി അവാർഡ് ഏറ്റുവാങ്ങി. വിവാഹശേഷവും ഫാഷൻ ഷോ റാമ്പിൽ എത്തിയ ജൂലിയറ്റ് ജോമിയെ മിസ്സിസ് കൊച്ചിനായും തെരഞ്ഞെടുത്തു.
കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തി 300 ൽ പരം മത്സരാർത്ഥികളിൽനിന്നും 15 പേരെ വീതമാണ് ഓരോ കാറ്റഗറിയിലേക്കും തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്കാണ് കൂടുതലും അവസരം നൽകുന്നത്.
കഴിഞ്ഞ അഞ്ചുവർഷമായി സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിവരുന്ന ഫാഷൻ ഷോകലാണ് കേരള ഫാഷൻ ഫെസ്റ്റ് സീസൺ വൺ, ലിറ്റിൽ കിംഗ് ആൻഡ് ക്വീൻ കേരള സീസൺ വൺ, സീസൺ 2. സിഗ്നി വുഡ്സ് സിനി അവാർഡ്. മിസ്സ്, മിസിസ്& മിസ്റ്റർ കേരള 2021 തുടങ്ങിയവ.
എം കെ ഷെജിൻ.
Recent Comments