ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ഉത്തമമാണ് .
ദഹനം എളുപ്പമാക്കാനും ബീറ്റ്റൂട്ട് വളരെ നല്ലതാനെന്നാണ് പറയുന്നത് . ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ ഉള്ളതിനാൽ ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുയെന്നും അവകാശപ്പെടുന്നുണ്ട് .
ബീറ്റ്റൂട്ടിൽ പൊട്ടാസ്യം, ഇരുമ്പ്, ഫോളേറ്റ്, മാംഗനീസ്, വിറ്റാമിൻ സി, വിറ്റാമിൻ ബി 9 തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇവയെ നല്ല പോഷകാഹാരമാക്കി മാറ്റുന്നു. എന്നാൽ ബീറ്റ്റൂട്ട് ചർമ്മത്തിനും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇവ മുഖക്കുരു കുറയ്ക്കുന്നത് മുതൽ ചുളിവുകൾ കുറയ്ക്കുന്നതിനും വരെ സഹായിക്കുന്നു.
ചർമ്മത്തിൽ ചൊറിച്ചിൽ മാറ്റാനും നല്ല ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട് .ചുണ്ടുകൾക്കും ബീറ്റ്റൂട്ട് നല്ലതാണ് .മങ്ങിയ ചുണ്ടുകൾക്ക് തിളക്കം നൽകാനും വിണ്ടുകീറിയ ചുണ്ടുകൾ സുഖപ്പെടുത്താനുമുള്ള ഗുണങ്ങൾ ഉള്ളതിനാൽ ബീറ്റ്റൂട്ട് പല ലിപ് കെയർ ഉൽപ്പന്നങ്ങളിലെയും പ്രധാന ഘടകമാണ്. ഒരു സ്പൂൺ ബീറ്റ്റൂട്ട് നീരിൽ പാലും തേനും ചേർക്കുക. ഇത് നിങ്ങളുടെ ചുണ്ടുകളിൽ പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.ചുണ്ടുകളുടെ തിളക്കം വർദ്ധിക്കും .
ബീറ്റ്റൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീൻ, സ്ക്വാലീൻ എന്നിവ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകൾ അകറ്റുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് നീരിൽ അൽപം തേൻ ചേർക്കുക. മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റിനുശേഷം കഴുകി കളയാം.
എണ്ണമയമുള്ള ചർമ്മത്തിൽ ബീറ്റ്റൂട്ട് പുരട്ടുന്നത് സുഷിരങ്ങളിലെ അമിതമായ എണ്ണമയം കുറയ്ക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യും.ബീറ്റ്റൂട്ടിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ, വീക്കമുള്ള ചർമ്മത്തെ ശമിപ്പിക്കുന്നു. തക്കാളി നീരും ബീറ്റ്റൂട്ട് നീരും തുല്യ അനുപാതത്തിൽ കലർത്തി മുഖത്ത് പുരട്ടി 20 മുതൽ 25 മിനിറ്റിനുശേഷം കഴുകി കളഞ്ഞാൽ മുഖകാന്തി കൂട്ടും .
ബീറ്റ്റൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉള്ളതിനാൽ ബീറ്റ്റൂട്ട് മാസ്ക് പുരട്ടുന്നത് വരണ്ട ചർമ്മമുള്ള ആളുകൾക്ക് വളരെ ഗുണം ചെയ്യും. 3 സ്പൂൺ ബീറ്റ്റൂട്ട് നീരും ഒരു സ്പൂൺ വെളിച്ചെണ്ണയും മിക്സ് ചെയ്യുക. മിശ്രിതത്തിലേക്ക് ഒരു സ്പൂൺ പാൽ ചേർത്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. തുടർന്ന് 20 മുതൽ 30 മിനിറ്റിനുശേഷം കഴുകിക്കളയുക.
ചർമ്മം സൂര്യപ്രകാശം, മലിനീകരണം, പൊടി, പോലുള്ള വിവിധ ഘടകങ്ങൾക്ക് വിധേയമാകുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുന്നു. ബീറ്റ്റൂട്ടിൽ കരോട്ടിനോയിഡുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് ടാനിങ് കുറയ്ക്കാൻ സഹായിക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. ഫെയ്സ് മാസ്കിനായി, ബീറ്റ്റൂട്ട് നീര് തൈരിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ആക്കി ടാൻ ഏറ്റ ഭാഗത്ത് പുരട്ടുക. പേസ്റ്റ് സ്ക്രബ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
ആൻറി ഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്. ഇത് കണ്ണുകളെ പുനരുജ്ജീവിപ്പിക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ നിയന്ത്രിക്കാനും സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രണ്ട് സ്പൂൺ ബീറ്റ്റൂട്ട് നീരിൽ രണ്ടു-മൂന്നു തുള്ളി ബദാം ഓയിൽ കലർത്തുക. കട്ടിയുള്ള ഈ പേസ്റ്റ് കണ്ണുകൾക്ക് ചുറ്റും പുരട്ടുക. എന്നിട്ട് കഴുകി കളയുക.
ബീറ്റ്റൂട്ട്, തൈര് മാസ്കുകൾ നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മൂന്നു നാലു സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് മൂന്നു സ്പൂൺ തൈരിൽ കലർത്തുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10 മുതൽ 15 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
Recent Comments