രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചിത്രീകരണത്തിന് മുന്നോടിയായി താരം ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി ബുധനാഴ്ച ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടു.
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അബുദാബിയില്‍നിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി അദ്ദേഹം ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടത്. ജീവിതത്തില്‍ ആത്മീയതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വിമാനത്താവളത്തില്‍വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖണ്ഡിലെ മഹാവതാരം ബാബാജി ഗുഹയില്‍ എല്ലാ വര്‍ഷവും രജനികാന്ത് എത്താറുണ്ട്.
കഴിഞ്ഞ വര്‍ഷം ജയിലര്‍ സിനിമയുടെ റിലീസ് സമയത്ത് താരം ഹിമാലയത്തിലേയ്ക്ക് പോയിരുന്നു. കൂലിയുടെ ചിത്രീകരണം ജൂണ്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്.
Recent Comments