നടി വിൻസി അലോഷ്യസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് നടി അപർണ ജോൺസ് രംഗത്തെത്തി. ഷൈൻ ടോം ചാക്കോ വിവാദത്തിലായ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് ഷൈൻ മോശമായി പെരുമാറിയതെന്ന് അപർണ പറഞ്ഞു. ലൈംഗിക ചുവയുള്ള അധിക്ഷേപപരമായ സംഭാഷണങ്ങളാണ് ഷൈൻ നടത്തിയതെന്നും ഷൂട്ടിങ്ങിനിടെ ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും അപർണ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഉടൻതന്നെ സെറ്റിലെ ഐസി അംഗത്തെ അറിയിച്ചു എന്നും അവർ വ്യക്തമാക്കി.
തൻ്റെ പരാതിയെത്തുടർന്ന് ഇന്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി ഉടൻ നടപടികൾ സ്വീകരിച്ചെന്നും ഓസ്ട്രേലിയയിലാണ് ഇപ്പോൾ താമസം എന്നതിനാൽ നിയമ നടപടികളിൽ നേരിട്ട് പങ്കാളിയാകാൻ താൽക്കാലികമായി കഴിയില്ലെന്നും അപർണ പറഞ്ഞു. വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണെന്നും താനും കൂടെയിരുന്നപ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അതു മയക്കുമരുന്നാണോയെന്നറിയില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും നാട്ടിലായിരുന്നെങ്കിൽ നിയമപരമായി മുന്നോട്ടുപോകുന്നതിലൊരിടത്തും പിന്നോട്ടില്ലായിരുന്നെന്നും അപർണ വ്യക്തമാക്കി.
Recent Comments