ചില വീടുകളില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങയിട്ട് വെച്ചിരിക്കുന്നതിന് പിന്നില്ലെന്തെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദ്യം നാരങ്ങയെക്കുറിച്ച് പറയാം. നാരങ്ങ വിറ്റാമിന്‍ സിയുടെ കലവറയാണ്. വിറ്റാമിന്‍ സി ആരോഗ്യത്തിനു ഉത്തമമാണ്.
ആരോഗ്യം മാത്രമല്ല നാരങ്ങയ്ക്ക് ഉള്ളത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്നറിയുക. ഹൈന്ദവ വിശ്വാസികള്‍ കര്‍മ്മത്തിനു ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഒപ്പം പൂജകളില്‍ പ്രാധാനപ്പെട്ടതാണ്. നാരങ്ങാമാല ക്ഷേത്രത്തിലെ ഒരു വഴിപാടു കൂടിയാണ്. നാരങ്ങാവിളക്കും പ്രധാനപ്പെട്ട ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റിവ് ഊര്‍ജ്ജം ഉച്ചാടനം ചെയ്യുവാന്‍ നാരങ്ങ ഉപയോഗിച്ചുള്ള പല വഴികളെക്കുറിച്ച് പഴമക്കാര്‍ പറയാറുണ്ട്.
വാഹന പൂജ നടത്തുമ്പോള്‍ ദോഷങ്ങള്‍ നീക്കാനായി നാരങ്ങയുടെ മുകളിലൂടെ വാഹനത്തെ കയറ്റാറുണ്ട്. ഇത് ഹൈന്ദവവിശ്വാസികളുടെ ആചാരമാണ് .വിശ്വാസ പ്രകാരം നാരങ്ങ വാഹനങ്ങളിലും വീടുകളിലും തൂക്കിയിടാറുണ്ട്. പല കടകളിലും വീടുകളിലും ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങായിട്ട് വെക്കാറുണ്ട്. ഇത് ഭംഗിക്കുവേണ്ടി ചെയ്യുന്നതല്ല. ഹിന്ദു വിശ്വാസികള്‍ മാത്രമല്ല ക്രൈസ്തവരും ഇത് ചെയ്യാറുണ്ട്.
പ്രമുഖ സംഗീത സംവിധായകനായ അലക്സ് പോളിന്റെ സ്വീകരണ മുറിയിലെ ഒരു ടേബിളില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങയിട്ടു വെച്ചിട്ടുണ്ട്. ഒരിക്കല്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘വീട്ടിനുള്ളിലെ നെഗറ്റിവ് ഊര്‍ജ്ജം ഇല്ലാതാക്കാന്‍ സഹായിക്കും. അങ്ങനെ വീടിനകത്ത് പോസിറ്റിവ് ഊര്‍ജ്ജം നിറയും.’
നാരങ്ങയുടെ നിറവും ആകൃതിയും വശ്യ സുന്ദരമാണ്. കടകളില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങായിട്ടു വെക്കാന്‍ കാരണം കൂടുതല്‍ കസ്റ്റമേഴ്സ് വരുവാനും കച്ചവടം കൂടാനുമാണ്. വീടുകളില്‍ നെഗറ്റിവ് ഊര്‍ജ്ജം ഇല്ലാതാക്കി പോസിറ്റിവ് ഊര്‍ജ്ജം കിട്ടാനും.
നാരങ്ങ കെട്ടിത്തൂക്കുന്നതും ഇതിനാണ്. നാരങ്ങ, വെറ്റില, രുദ്രാക്ഷം, കരിങ്ങാലി എന്നിവ എല്ലാം ആളുകളെ വശ്യം ചെയ്യുവാന്‍ അല്ലെങ്കില്‍ ആകര്‍ഷിക്കുവാന്‍ നല്ലതാണ്.
ഗ്ലാസിലെ വെള്ളത്തില്‍ നാരങ്ങ വെറുതെ ഇട്ടാല്‍ പോര. അതിനു ചില ചട്ടകള് ആവശ്യമാണ്. ദിവസവും വെള്ളവും നാരങ്ങയും മാറി മാറി വെയ്ക്കുന്നത് അത്യുത്തമം ആണെന്ന് പറയാറുണ്ട്. ഇത് നെഗറ്റിവ് ഊര്‍ജ്ജത്തെ അകറ്റി പണം വരാനുള്ള വഴിയായി വിശ്വസിക്കപ്പെടുന്നു. ധനത്തെ ആകര്‍ഷിക്കുന്ന ഒരു രീതിയാണിത്.
Recent Comments