മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ നേട്ടമായിരുന്നുവെന്ന് നടൻ ഹക്കിം ഷാ. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’യിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നുവെന്നും ചിത്രത്തിലെ ഓരോ നിമിഷവും തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും, അത് ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കുമെന്നും അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
ചിത്രീകരണത്തിനിടെ ഒരു അപകടം സംഭവിച്ചതായും അതിന്റെ ആഘാതം ഗുരുതരമായിരുന്നുവെന്നും ഹക്കിം തൻ്റെ കുറിപ്പിൽ വെളുപ്പെടുത്തി. ചിത്രീകരണത്തിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു, അത് തലച്ചോറിൽ ക്ഷതം ഉണ്ടാകുന്നതിലേക്ക് വരെ കാരണമായി. അത് എന്റെ വേഗത കുറച്ചെങ്കിലും ഞങ്ങൾ മുന്നോട്ട് തന്നെ പോയി. ആഗ്രഹിക്കുന്നത് നേടുന്നതിനിടെ ഉണ്ടാകുന്ന പ്രയാസങ്ങളും, സ്ഥിരോത്സാഹവും, ശുദ്ധമായ അഭിനിവേശവുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. ഈ സിനിമ വെറും ഒരു സിനിമ മാത്രമല്ല. ദൃഢനിശ്ചയത്താലും സഹനത്താലും മുന്നോട്ട് കൊണ്ടുപോയ ഒരു കൂട്ടായ പരിശ്രമമാണ് എന്നായിരുന്നു ഹക്കിം ഷായുടെ വാക്കുകൾ.
Recent Comments