അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാര് എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി.ആര്. ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (21-09-2022) തിരുവനന്തപുരത്തെ പൂവാറില്‍ ആരംഭിച്ചു. നവാഗതനായ ആല്വിന് ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആല്വിന് ഹെന്റി ആദ്യമായാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
റോക്കി മൗണ്ടന്‍ സിനിമാസിന്റ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന് സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്. പൂവാര്‍ ഗീതു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന പൂജാചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഭദ്രദീപം തെളിയിച്ചു തുടര്‍ന്ന് അദ്ദേഹം സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. ആന്‍സലന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
ശ്രീമതി ശൈലജാ സതീശന് ഫസ്റ്റ് കാപ്പും നല്കി. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സാധരണക്കാരായ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ മാളവികാമോഹനനാണ് നായിക. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍ മഞ്ജു, പത്രോസ്, സ്മിനു സിജോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥ ആല്വിന് ഹെന്റി, അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നിരിക്കുന്നു. ആനന്ദ് സി. ചന്ദ്രന് ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി. കോസ്റ്റ്യും ഡിസൈന്‍ സമീറാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്., പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്. പൂവാര്‍, വിഴിഞ്ഞം, നെയ്യാറ്റിന്‍കര ഭാഗങ്ങളിലായി ചിത്രകരണം പൂര്‍ത്തിയാകും. ഫോട്ടോ സിനറ്റ് സേവ്യര്‍, വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments