ദേശീയ തലത്തിൽ മികച്ച അവാർഡ് ഋഷഭ് ഷെട്ടിക്കാണ് .കാന്താര എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് ഋഷഭ് ഷെട്ടി മികച്ച നടനായത് .സംസ്ഥാനതലത്തിൽ മികച്ച അവാർഡിനർഹനായത് പൃഥ്വിരാജാണ് .ആടുജീവിതം എന്ന ചിത്രത്തിലെ മികച്ച പെർഫോമൻസിനാണ് പൃഥ്വിരാജ് മികച്ച നടനായത് . കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്കാരം നടൻ പൃഥ്വിരാജിലേക്ക് എത്തിച്ചെരുകയായിരുന്നു.
സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് ആടുജീവിതം സിനിമയില്‍ നടത്തിയത് എന്ന് അഭിപ്രായങ്ങള്‍ ഉണ്ടായി. ജൂറിയും ആ അഭിപ്രായങ്ങള്‍ അംഗീകരിച്ചു ..ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തൻമയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറിയും അഭിപ്രായപ്പെട്ടു . ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.
2006ല്‍ വാസ്തവത്തിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി മികച്ച നടനാകുന്നത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ സിനിമകളിലൂടെ 2012ലും പൃഥ്വിരാജിന് വീണ്ടും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു.
സംസ്ഥാനതലത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടി നിർമ്മിച്ച ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് .ദേശീയ തലത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടവും.
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനു നേട്ടമാണ് .ദേശീയ തലത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ് .തിരക്കഥ ,ചിത്ര സംയോജനം എന്നിവയ്ക്കും ആട്ടത്തിനു അവാർഡ് കിട്ടി .സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മാളികപ്പുറത്തിലെ ശ്രീപദഥിനെ ബാലതാരമായും തെരെഞ്ഞെടുത്തു
Recent Comments