തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്ക്കാരം സംവിധാകയന് വിജിത്ത് നമ്പ്യാര്‍ക്ക്. `മുന്തിരിമൊഞ്ചന്’ എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തു.
എം.എ. റഹ്മാന് ചെയര്‍മാനും തിരക്കഥാക്കൃത്ത് ഷൈലേഷ് ദിവാകരന്, ചിത്രകാരന് സുധീഷ് കണ്ടമ്പുള്ളി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര നിര്‍ണ്ണയം നടത്തിയത്.
10,001 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയടങ്ങിയ പുരസ്ക്കാരം സെപ്റ്റംബര്‍ അവസാനം തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമ്മാനിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എം.സി. രാജനാരായണന്‍, പി.എം. കൃഷ്ണകുമാര്‍, ഉണ്ണി, സുരേന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു.
`മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങുകയാണ്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു.
പ്രശസ്ത സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ് വിജിത്.
-പി.ആര്. സുമേരന്‍
Recent Comments