നടി ഭാവന കേരളത്തിന്റെ റോള്‍ മോഡലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സിനിമ-സീരിയല്‍ മേഖലയിലെ സ്ത്രീകള്‍ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ക്കെല്ലാം സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ പുതിയ നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
Recent Comments