സെയ്ഫ് അലി ഖാനും അര്ജുന് കപൂറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് ‘ഭൂത് പൊലീസ്’. ചിത്രം ഒരു ഹൊറര്‍ കോമഡി ജോണറിലാണ് ഒരുക്കിരിക്കുന്നത്.
സിനിമയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പ്രേതത്തെ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് വ്യാജമായി പൂജ നടത്തുന്ന സെയ്ഫ് അലി ഖാനും അര്ജുന് കപൂറുമാണ് തുടക്കത്തില്‍ ട്രെയിലറിലുള്ളത്. ഒടുവില്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ പ്രേതത്തെ നേരിടേണ്ടി വരുന്നതുമായ കഥയാണ് സിനിമയുടേത്.
ജാക്വിലിന് ഫെര്‍ണാണ്ടസും, യാമി ഗൗതമും ആണ് സിനിമയിലെ നായികമാര്‍. പവന് കിര്‍പലാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജാവേദ് ജാഫ്രിയും ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്.
2020 നവംബറില്‍ ഹിമാചല്‍ പ്രദേശിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ചിത്രം സെപ്തംബര്‍ 17ന് ഡിസ്നി + ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും.
Recent Comments