ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വമ്പൻ പരാജയം. നോട്ടയ്ക്കും താഴെയാണ് ഇടതു പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ. എട്ട് മണ്ഡലങ്ങളിലാണ് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ കരുത്ത് തെളിയിക്കാനിറങ്ങിയത്. ഈ മണ്ഡലങ്ങളില്‍ നോട്ടയ്ക്കും താഴെയാണ് ലഭിച്ച വോട്ട്. ഒരു മണ്ഡലത്തില്‍ പോലും ആയിരത്തിന് മുകളില്‍ വോട്ട് നേടാന്‍ ഇടത് പാര്‍ട്ടികള്‍ക്കായില്ല. വികാസ്പുരിയില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിയും മലയാളിയുമായ ഷിജോ വര്‍ഗീസിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.687 വോട്ടുകൾ
1460 വോട്ടാണ് നോട്ടയ്ക്ക് ഇവിടെ ലഭിച്ചത്. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. സിപിഐഎമ്മും സിപിഐഎംഎല്ലും രണ്ട് വീതം മണ്ഡലങ്ങളില്‍ മത്സരിച്ചു. കരാവല്‍നഗറില്‍ മത്സരിച്ച സിപിഐഎം സ്ഥാനാര്‍ഥി അശോക് അഗർവാളിനു കിട്ടിയത് 457 വോട്ടുകളാണ് . ഇതാണ് സിപിഐഎമ്മിന് കിട്ടിയ ഏറ്റവും വലിയ വോട്ട്. ഇവിട നോട്ടയ്ക്ക് 709 വോട്ട് ലഭിച്ചു.
കോണ്ട്ലിയില്‍ മത്സരിച്ച സിപിഐഎംഎല്ലിന്റെ അമര്‍ജീത് പ്രസാദിന് കിട്ടിയത് 100 വോട്ടുകൾ . ഇവിടെ നോട്ടയ്ക്ക് കിട്ടിയത് 776 .
ദ്വാരകയില്‍ മത്സരിച്ച മലയാളിയായ പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടിയുടെ ജി തുളസീധരന്‍ കിട്ടിയത് 58 വോട്ടാണ്.
Recent Comments