ബിഗ്ബോസ് നാലാം സീസണിന്റെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നു. മുംബയിലെ ഫിലിം സിറ്റിയിലൊരുക്കിയിരിക്കുന്ന ഭീമന് ബിഗ്ബോസ് ഹൗസിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഇത്തവണത്തെ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആകാന്‍പോകുന്നതും ബിഗ്ബോസ് ഹൗസ് തന്നെയാകും. ഹിന്ദിയിലെയും തെലുങ്കിലെയുമൊക്കെ കൂറ്റന്‍ സിനിമാസെറ്റിനെ അത് ഓര്‍മ്മപ്പെടുത്തുന്നു. പ്രശസ്ത സംവിധായകനും പ്രോജക്ട് ഡിസൈനറുമായി ഒമംഗ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഗ്ബോസ് ഹൗസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിഗ്ബോസ് ഹൗസിന്റെ പ്രധാന കവാടം മുതല്‍ ഫ്രണ്ട് ഏരിയയും ലിവിംഗ് റൂമും ബെഡ് റൂമും കിച്ചണുമൊക്കെ വര്ണ്ണവൈവിദ്ധ്യംകൊണ്ട് സമ്പന്നമാണ്. അതിലെ ചിത്രപ്പണികള്‍ ആരിലും കൗതുകമുണര്‍ത്തും. മോഡേണ്‍ ഫര്‍ണ്ണിച്ചറുകളും അസസ്സറീസുകളും ഇന്റീരിയറിന് അത്യാകര്‍ഷണം നല്കുന്നു. ഒരു കൈപ്പത്തിയില്‍നിന്ന് വളര്‍ന്നു നില്ക്കുന്ന സ്വര്ണ്ണമരവും ബിഗ്ബോസ് ഹൗസിന്റെ പ്രധാന ആകര്ഷണമാകാന് പോന്നതാണ്.
മോഹന്‍ലാല്‍ അവതാരകനാകാന്‍ പോകുന്ന ഷോയുടെ ആദ്യ എപ്പിസോഡ് മാര്‍ച്ച് 27 ഞായറാഴ്ച രാത്രി 7 മണിമുതല്‍ ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യും.
Recent Comments