ബിഗ് ബോസിന്റെ അഞ്ചാം സീസണ് ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. മാര്‍ച്ച് 8-ാം തീയതി ഷൂട്ടിംഗ് ആരംഭിക്കും.
മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ മുഖമാകുന്നത്. ബിഗ് ബോസിന്റെ സീസണ് 5 ന്റെ ടൈറ്റില്‍ സ്പോര്സറാകുന്ന് ഭാരതി എയര്‍ടെല്ലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം എയര്‍ടെല്‍ മുഖേന ഒകു മത്സരാര്‍ത്ഥിയെ പൊതുജനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകതകൂടി ഈ സീസണിനുണ്ട്.
ഓരോ സീസണുകളിലും വ്യത്യസ്തത വരുത്തുന്ന ബിഗ് ബോസ് ഇപ്രാവശ്യം പൊതുസമൂഹത്തില്‍നിന്നും ഒരാള്‍ക്കുകൂടി മത്സരാര്ത്ഥിയാകാനുള്ള അവസരം നല്‍കുകയാണ്. ഇത് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെൡവാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
‘ഓരോ സീസണ് കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ് ബിഗ് ബോസ്. പ്രേക്ഷകരുടെയും അനുദിനം മാറുന്ന കാലത്തിന്റെയും സ്പന്ദനം മനസ്സിലാക്കി വ്യത്യസ്തവും പുതുമയേറിയതുമായ. രീതിയിലാണ് പുതിയ സീസണ് അണിയിച്ചൊരുക്കുന്നത്. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും സംപ്രേക്ഷണം ഉണ്ടായിരിക്കും.’ എഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന് കുമാര്‍ പറഞ്ഞു.
Recent Comments