ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ വേദിയില്‍ വച്ച് നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം റീജിയണല്‍ ബിസിനസ് ഹെഡ് കൃഷ്ണന് കുട്ടിയുടെയും ചാനല്‍ ഹെഡ് കിഷന് കുമാറിന്റെയും സാന്നിധ്യത്തില്‍ ആഘോഷിച്ചു.
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ഇനി നമ്മുക്ക് ലഭ്യമാകും. സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്. A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേര്‍ന്ന് സംഘടിപ്പിച്ച ‘സിനിമ കഥ’ യുടെ കഥയും മോഹന്‍ലാലിന് മുമ്പില്‍ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകര്‍ക്ക് അവരാഗ്രഹിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കഥകള്‍ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നു. ആയിരകണക്കിന് ആള്‍ക്കാരാണ് ഇതില്‍ പങ്കെടുത്തത്.
ഈ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭനല്‍കികൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് വിജയ് യേശുദാസ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.
ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് (മെയ് 21) രാത്രി 9.30 നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
Recent Comments