മലയാളം ബിഗ്ബോസിന്റെ മൂന്നാംപാദ മത്സരത്തിന് ഫെബ്രുവരി 14 ന് ഔദദ്യോഗിക തുടക്കമാകും. ചെന്നൈയിലെ ചെമ്പരംബാക്കത്തുള്ള ഇവിപി ഫിലിം സിറ്റിയില്‍ പണി തീര്‍ത്തിരിക്കുന്ന കൂറ്റന്‍ സെറ്റിനുള്ളിലാണ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടക്കുക. കഴിഞ്ഞ വര്‍ഷം സെറ്റ് ഒരുക്കിയ ആശ തന്നെയാണ് ഇത്തവണയും ആ ചുമതല നിര്‍വ്വഹിക്കുന്നത്.
ബിഗ്ബോസിലെ മത്സരാര്‍ത്ഥികളെ ചൊല്ലി പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. അതില്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്ന പേര് സിനിമാതാരം അഹാനയുടേതാണ്. എന്നാല്‍ അഹാന ബിഗ്ബോസില്‍ മത്സരിക്കുന്നില്ല. പക്ഷേ നോബി മത്സരരംഗത്തുണ്ട്.
ഇത്തവണ പുതുമുഖങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. എണ്‍പത് ശതമാനവും പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണത്തെ തമിഴ് ബിഗ്ബോസിന്റെ മാതൃക കടംകൊണ്ടാണ് ഈ തീരുമാനം. രേഖ എന്നൊരു താരത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികളെല്ലാം തീര്‍ത്തും പുതുമുഖങ്ങളായിരുന്നു. എന്നിട്ടും റേറ്റിംഗില്‍ ഒന്നാമതെത്തിയ ഷോയായിരുന്നു അത്.
മലയാളം ബിഗ്ബോസിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയ പാഷാണം ഷാജി അടക്കമുള്ളവര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയും രജിത്ത് കുമാറിനെപ്പോലെയുള്ളവര്‍ ഷോയുടെ കേന്ദ്ര ആകര്‍ഷണമായി തീരുകയും ചെയ്ത പശ്ചാത്തലത്തില്‍കൂടിയാണ് ഈ പരീക്ഷണമെന്ന് അറിയുന്നു.
ഒരു വീടിനുള്ളില്‍ നൂറ് ദിവസം അറുപത് ക്യാമറകളുടെ ചുവടെ 16 മത്സരാര്‍ത്ഥികള്‍. ഇത്തവണയും ബിഗ്ബോസ് പിന്തുടരുന്ന രീതിയും അതുതന്നെയാണ്. വൈല്‍ഡ് എന്‍ട്രിയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിച്ചേക്കും.
മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ്ബോസിന്റെ പ്രധാന ആകര്‍ഷണം. ഇപ്പോള്‍ ആറാട്ടിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ലാല്‍ 12ന് ചെന്നൈയിലെത്തും. 13-ാം തീയതിയാണ് ഷൂട്ടിംഗ്. 14-ാം തീയതി ഏഷ്യാനെറ്റ്, ഷോ ടെലിക്കാസ്റ്റ് ചെയ്യും.
Recent Comments