ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. നാലാം മുറ. ഒരു പോലീസിന്റെയും കള്ളന്റെയും കഥയാണെന്ന് നേരത്തെതന്നെ ദീപു കാന്‍ചാനലിനോട് പറഞ്ഞിരുന്നു. പോലീസ് കഥകളില്‍ സാധാരണ മൂന്നാംമുറയാണ് ഉണ്ടാകേണ്ടത്. നാലാംമുറയുടെ കൗതുകം അന്വേഷിക്കുമ്പോള്‍ ദീപു പറഞ്ഞു.
‘ഇതൊരു പതിവ് കുറ്റാന്വേഷണ കഥയല്ല. മൂന്നാംമുറ കൂടാതെ എങ്ങനെ ഒരു കേസ് തെളിയിക്കാം എന്ന് ഈ ചിത്രം പറയുന്നു. അതുകൊണ്ടാണ് നാലാംമുറ എന്ന് പേരിട്ടത്. ഇതൊരു മൈന്‍ഡ് ഗെയിമാണ്. ഇതുവരെ ആരും പറയാത്തൊരു അന്വേഷണകഥ. അന്വേഷണംപോലുമില്ലാതെ ഒരു കേസ് തെളിയിക്കാനാവുമോ? അതാണ് നാലാംമുറ പറയുന്നത്.’ ദീപ് തുടര്‍ന്നു.
‘ഡി.വൈ.എസ്.പി. ജയരാജ് എന്ന കഥാപാത്രത്തെ ബിജുമേനോന് അവതരിപ്പിക്കുന്നു. ഒരു ഹൈറെയ്ഞ്ചില്‍ താമസിക്കുന്ന സാധാരണക്കാരനായ ജയേഷിനെ അവതരിപ്പിക്കുന്നത് ഗുരു സോമസുന്ദരമാണ്. ഇവരുടെ ഏറ്റുമുട്ടലാണ് സിനിമ. കൊണ്ടും കൊടുത്തും മുന്നേറുന്ന സിനിമാനുഭവം. രണ്ടുപേരുടെയും പ്രകടനം ഗംഭീരമായിരുന്നു. ബിജുമേനോന്റെ മെത്തേഡ് ആക്ടിംഗും ഗുരു സോമസുന്ദരത്തിന്റെ സ്വാഭാവിക അഭിനയരീതിയുമാണ് ഇതിലെ ഹൈലൈറ്റ്സ്. മിന്നലടിക്കുമെന്ന് ഉറപ്പ്. അത്യന്തികമായ വിജയം ആര്ക്കൊപ്പമാണെന്നുള്ളത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.’
‘എഡിറ്റിംഗ് ഏതാണ്ട് പൂര്‍ത്തിയായി. അടുത്ത ആഴ്ച ഡബ്ബിംഗ് തുടങ്ങുകയാണ്. ഓണത്തിന് ബിജുമേനോന്റെ ഒരു തെക്കന്‍ തല്ലുകേസ് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൂജ ഹോളിഡേയ്സിന് നാലാംമുറ തീയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിജുവിനെയും ഗുരു സോമസുന്ദരത്തെയും കൂടാതെ അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ദിവ്യപിള്ള, ഷീലു എബ്രഹാം, ശാന്തിപ്രിയ, സുരഭി സന്തോഷ് എന്നിവരും നാലാംമുറയിലെ താരനിരക്കാരാണ്.’ ദീപു പറഞ്ഞുനിര്‍ത്തി.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്ച്ചേഴ്സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്സും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷാബു അന്തിക്കാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഇമേജസ് ആഡ് ഫിലിംസ് ലൈന്‍ പ്രൊഡ്യൂസറുമാണ്. ലോകനാഥനാണ് ഛായാഗ്രാഹകന്‍.
Recent Comments