ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണുനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി കാക്കനാട്ടുള്ള ലെയ്ഷര്‍ വില്ലയില്‍വെച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു. ചിത്രത്തിന് ടൈറ്റിലായിട്ടില്ല. ലിജോമോള്‍ ജോസും ശ്രുതി രാമചന്ദ്രനുമാണ് നായികമാര്‍. ദിലീഷ് പോത്തന്, സുധീര്‍ കോപ്പ എന്നിവര്‍ക്കൊപ്പം വലിയൊരു താരനിരയും ചിത്രത്തിലഭിനയിക്കുന്നു.
‘ഒരു മെക്സിക്കന്‍ അപാരത’ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജവാന് ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് അനുപ് കണ്ണന്.
‘ഈ വര്‍ഷം മൂന്ന് ചിത്രങ്ങളാണ് അനുപ്കണ്ണന് സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്. അതിലെ ആദ്യ പ്രോജക്ടാണിത്. രണ്ടാമത്തെ ചിത്രം ഞാന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.’ അനുപ് കണ്ണന് കാന്‍ ചാനലിനോട് പറഞ്ഞു.
‘ജിന്നിന്റെ തിരക്കഥാകൃത്തുകൂടിയായ രാജേഷ് ഗോപിനാഥാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. വിഷ്ണുവും രാജേഷും കൂടിയാണ് എന്നോട് ഇതിന്റെ കഥ പറയുന്നത്. കഥ എനിക്കിഷ്ടമായി. ബിജുമോനോനെയും ആകര്‍ഷിച്ചത് അത്ര രസകരമായ തിരക്കഥ തന്നെയാണ്. പിന്നീടാണ് സുരാജ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. എറണാകുളവും തൃശൂരുമാണ് പ്രധാന ലൊക്കേഷനുകള്‍’. അനുപ് പറഞ്ഞു.
മനേഷ് മാധവന് ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുശീല്ശ്യാമാണ്. എഡിറ്റര്‍ ബൈജുശ്രീധറും ടോബിജോണും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ഇന്ദുലാല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെബീര്‍ മലവട്ടത്ത്. പി.ആര്. ഒ മജ്ഞുഗോപിനാഥ്
Recent Comments