ഇന്ത്യയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകരില്‍ ഒരാളാണ് സനു ജോണ്‍ വര്‍ഗ്ഗീസ്. മലയാളിയാണ്. പക്ഷേ കര്‍മ്മകാണ്ഡം കൂടുതലായും മുംബൈ കേന്ദ്രീകരിച്ചായിരുന്നു. അദ്ദേഹം ചെയ്ത് ആഡ് സിനിമകളുടെ എണ്ണം മാത്രം ആയിരത്തിലേറെ വരും. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കുവേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, മാലിക് എന്നിവയാണ് സനു ക്യാമറാമാനായ മലയാള ചിത്രങ്ങള്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ക്കറിയാം.’
അതിന്റെ ടീസര്‍ പുറത്തുവിട്ടത് കമലഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ്. ഇതാദ്യമായിട്ടാണ് ഒരു മലയാള ചലച്ചിത്രത്തിന്റെ ടീസര്‍ കമല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്.
അതിന് കാരണമുണ്ട്. കമല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു സനു ജോണ്‍ വര്‍ഗ്ഗീസ്. ആദ്യചിത്രം വിശ്വരൂപം. പിന്നീട് തൂങ്കാവനം. അതിനുശേഷം വിശ്വരൂപത്തിന്റെ രണ്ടാംഭാഗം. കമലുമായി നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട് സനു. എന്നുമാത്രമല്ല ആര്‍ക്കറിയാം എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ തുടക്കം മുതല്‍തന്നെ കമല്‍ താല്‍പ്പര്യം കാട്ടിയിരുന്നു. ഈ ചിത്രത്തിന്റെ കുറെ റഷസ്സുകള് സനു കമലിന് അയച്ചുകൊടുത്തിരുന്നു. വലിയ മതിപ്പാണ് ചിത്രത്തെക്കുറിച്ച് കമല്‍ പങ്കുവച്ചിരിക്കുന്നത്.
താന്‍ ക്യാമറാമാനായ രണ്ട് ചിത്രങ്ങളുടെ നായകന് എന്ന നിലയിലുള്ള സൗഹൃദമാണ് ഫഹദിനെക്കൊണ്ടും ടീസര്‍ റിലീസ് ചെയ്യിക്കാന്‍ സനുവിന് പ്രചോദനമായത്.
എഡിറ്റര്‍ മഹേഷ് നാരായണനുമായും സനുവിന് ആത്മബന്ധമുണ്ട്. മഹേഷ് നാരായണനുമായുള്ള സൗഹൃദമാണ് സനുവിനെ കേരളത്തിലേയ്ക്ക് എത്തിച്ചതെന്ന് പറയാം.
ഇനി അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. സനുവും ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയും കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ ഏഴു മുതല്‍ പത്താംക്ലാസുവരെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ്. അതിനുശേഷം അവര്തമ്മില് കണ്ടിട്ടേയില്ല. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഡാ തടിയായുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും തമ്മില്‍ കാണുന്നതും സൗഹൃദം പുതുക്കുന്നതും.
പിന്നീട് സന്തോഷ് തന്നെ നിര്‍മ്മിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ക്യാമറാമാനായി സനുവിനെ നിശ്ചയിക്കാനും കാരണവും മറ്റൊന്നല്ല. സനു ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് അന്ന് മുതല്‍ സന്തോഷ് ആവശ്യപ്പെടുന്നതാണ്. പക്ഷേ സനുവിന്റെ തിരക്കുകള്‍ അതിന് തടസ്സമായി നിന്നു. പക്ഷേ ഈ കോവിഡ് കാലം സിനിമാമേഖലയെയും സ്തംഭിപ്പിച്ചപ്പോള്‍ സനു നാട്ടിലെത്തിയതായിരുന്നു. സന്തോഷുമായുള്ള അന്നത്തെ കൂടിക്കാഴ്ചയില്‍ ഒരു സിനിമ ചെയ്യാമെന്ന് സനു സമ്മതിക്കുന്നു. സനു കഥയും എഴുതി. അതാണ് ‘ആര്‍ക്കറിയാം.’ ഫെബ്രുവരി 26 ന് ചിത്രം തീയേറ്ററുകളിലെത്തും.
ബിജുമേനോനും പാര്‍വ്വതി തിരുവോത്തും ഷറഫുദ്ദീനുമാണ് പ്രധാന താരനിരക്കാര്‍.
ബിജുമേനോന്റെ അഭിനയജീവിതത്തില്‍ ആദ്യമായി 72 വയസ്സുള്ള ഒരു വൃദ്ധന്റെ വേഷം ചെയ്യുന്നു. അതിനുവേണ്ടി തലമുടി പറ്റവെട്ടി. താടി ഉപേക്ഷിച്ചു. മീശ കത്രിച്ച് ചെറുതാക്കി. ഒരു തനി കോട്ടയം അച്ചായന്. റിട്ടേര്‍ഡ് അദ്ധ്യാപകന്‍കൂടിയാണ്.
ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്തും അഭിനയിക്കുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവായി ഷറഫുദ്ദീനും.
കോവിഡ് പശ്ചാത്തലത്തില്‍ പറയുന്ന മിസ്ട്രിയാണ് ‘ആര്‍ക്കറിയാം.’ ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമാനുഭവമെന്നാണ് ഈ ചിത്രത്തെക്കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സും ഒപിഎം ഡ്രീം മില്‍ സിനിമാസുമാണ് ആര്‍ക്കറിയാം നിര്‍മ്മിക്കുന്നത്. ശ്രീനിവാസറെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മഹേഷ് നാരായണനാണ്. സന്ദീപാ രക്ഷിത് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന് സനു ജോണിന്റെ ഭാര്യയാണ് ബംഗാളിയായ സന്ദീപാ.
Recent Comments