എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്ശന് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. ശിലാലിഖിതം എന്ന പ്രശസ്തമായ എം.ടിയുടെതന്നെ ചെറുകഥയെ അവലംബമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജുമേനോനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ഇതൊരു ആന്തോളജി ചിത്രമാണ്. എം.ടിയുടെ ആറ് ചെറുകഥകളെയാണ് ഈ ആന്തോളജിക്ക് പ്രമേയമാക്കുന്നത്.
എം.ടിയുടെ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യണമെന്നുള്ളത് പ്രിയന്റെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. അതാണ് ശിലാലിഖിതത്തിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
ഒരു പ്രിയദര്ശന് ചിത്രത്തില്‍ ബിജുമേനോന് അഭിനയിക്കുന്നതും ഇതാദ്യമായാണ്. ഇതിനുമുമ്പ് വെട്ടമെന്ന ചിത്രത്തിലേയ്ക്ക് ബിജുമേനോനെ പരിഗണിച്ചെങ്കിലും ഡേറ്റ് ക്ലാഷ് മൂലം നടന്നില്ല. അതിനുംമുമ്പ് പ്രിയന്റെ ഒരു ഹിന്ദി ചിത്രത്തിലേയ്ക്കും ക്ഷണമുണ്ടായിരുന്നു. അതും ബിജു നിരസിക്കുകയായിരുന്നു. ആ നീണ്ട കാത്തിരിപ്പാണ് ശിലാലിഖിതത്തിലൂടെ അവസാനിക്കുന്നത്.
കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിജുതന്നെയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Recent Comments