ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ സെറ്റില്‍ ജന്മദിനങ്ങളുടെ കുട്ടായ്മ തന്നെ നടന്നു. ഈ യൂണിറ്റിലെ മൂന്നു പേരുടെ ജന്മദിനമാണ് ഇവിടെ ആഘോഷിക്കപ്പെട്ടത്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ബിനു മണമ്പൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്, ഷൈജു എന്നിങ്ങനെ മൂന്നു പേരുടെ ജന്മദിനമായിരുന്നു യൂണിറ്റ് ഒന്നിച്ച് ആഘോഷിച്ചത്.
കൊച്ചിയില്‍ ചിത്രീകരണം നടന്നുവരുന്ന ഈ ചിത്രത്തിന്റെ അന്നത്തെ ചിത്രീകരണം മാള ഓട്ട മുറി പള്ളിയിലായിരുന്നു. ചിത്രീകരണത്തിനിടയിലാണ് യൂണിറ്റിലെ മൂന്നംഗങ്ങളുടെ ജന്മദിനമാണന്നറിയുന്നത്. അവര്‍ക്ക് ആശംസകള്‍ നേരുവാനും കേക്കുമുറിച്ച് മധുരം പങ്കിടുവാനുമായി, ഒരു ലഘു ചടങ്ങ് സംഘടിപ്പിക്കുവാന്‍ നിര്‍മ്മാതാവ് ക്യൂബ്സ് എന്റര്‍ടൈന്‍മെന്റിന്റെ സാരഥി ഷെരീഫ് മുഹമ്മദ് തീരുമാനിച്ചു. എല്ലാവരേയും ഒരുപോലെ കാണുക യായിരുന്നു ഈ ഒത്തുകൂടലിലൂടെ സംഘാടകര്‍ ലക്ഷ്യമിട്ടത്.
ചിത്രീകരണത്തിന്റെ ഇടവേളയില്‍ എല്ലാവരും ഒത്തുചേര്‍ന്ന് തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ജന്മദിനത്തിലെ സന്തോഷത്തില്‍ പങ്കുചേരുകയും ആശംസകള്‍ നേരുകയും ചെയ്തു. നടന് ജഗദീഷ് മൂവര്‍ക്കും ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടായിരുന്നു തുടക്കം. ഉണ്ണി മുകുന്ദന്, നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ്, ഹനീഫ് അദേനി എന്നിവരും മറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments