അടുത്ത മാസം നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഒമ്പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടുവും ജോര്‍ജ്ജ് കുര്യനുമാണ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖര്‍. ഹരിയാനയില്‍ കിരണ്‍ ചൗധരി, ഒഡീഷയില്‍ മംമ്ത മൊഹന്ത, ത്രിപുരയില്‍ രാജീവ് ഭട്ടാചാരി, മഹാരാഷ്ട്രയില്‍ ധൈര്യശില്‍ പാട്ടീല്‍, ബിഹാറില്‍ മനന്‍ കുമാര്‍ മിശ്ര, അസമില്‍ മിഷന് രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി, രാജസ്ഥാനില്‍ രവ്നീത് സിംഗ് ബിട്ടു, മധ്യപ്രദേശില്‍ ജോര്‍ജ്ജ് കുര്യന് എന്നിവരാണവര്‍. 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ മൂന്നിന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ഓഗസ്റ്റ് 14 ന് ആരംഭിച്ച് ഓഗസ്റ്റ് 21 വരെ തുടരും.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെ സിറ്റിംഗ് അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇതില്‍ പത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ആ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തെലങ്കാനയിലും ഒഡീഷയിലും രണ്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഉപതെരെഞ്ഞെടുപ്പോടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം.
ആവശ്യമായ ഭൂരിപക്ഷം എന്‍ഡിഎ യ്ക്ക് ഇല്ലാത്തതിനാല്‍ തര്‍ക്കവിഷയമായ പല ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവയില്‍ ചില ബില്ലുകള്‍ ഒഡീഷയിലെ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍, വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ സഹായത്തോടെയാണ് നേരത്തെ പാസാക്കിയത്. എന്നാല്‍ ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് 24 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ നിന്നും, പുറത്തായ ശേഷം ബിജെഡി ബിജെപിക്കെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ബിജെഡിക്ക് എട്ട് അംഗങ്ങളാണുള്ളത്. അവര്‍ ഇത്തവണ ബിജെപിയെ പിന്തുണക്കില്ല. ആന്ധ്രാപ്രദേശില്‍ ബി.ജെ.പി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ സഖ്യ കക്ഷിയാണ്. തോറ്റതിന് ശേഷം വൈ.എസ്. ജഗന്മോഹന് റെഡ്ഡി ബിജെപിയുടെ ശത്രു നിരയിലാണ് അതിനാല്‍ അവരുടെ പിന്തുണയും കിട്ടില്ല.
ഈ സാഹചര്യത്തില്‍ വിവാദമായ വഖഫ് ഭേദഗതി ബില്‍ രാജ്യസഭ ഉപ തിരഞ്ഞെടുപ്പിന് ശേഷം എളുപ്പത്തില്‍ പാസാക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. നിലവില്‍ 229 അംഗ ഉപരിസഭയില്‍ എന്‍ഡിഎയ്ക്ക് 105 എംപിമാരാണുള്ളത.ആറു നോമിനേറ്റ് അംഗങ്ങള്‍ കൂടി ചേരുമ്പോള്‍ എന്‍ഡിഎയുടെ അംഗബലം 111 ആയി ഉയരും. 115 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമെ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. നാല് സീറ്റുകളുടെ കുറവുണ്ട്.
രാജ്യസഭയില്‍ ആകെയുള്ള 12 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 11 എണ്ണം ഇന്ത് യ്ക്ക് കിട്ടിയാല്‍ രാജ്യസഭയില്‍ മൊത്തം 122 സീറ്റുകളാവും. രാജ്യസഭ ഉപ തെരെഞ്ഞെടുപ്പില്‍ ബിജെപി 9 സീറ്റുകളും സഖ്യകക്ഷികള്‍ രണ്ട് സീറ്റുകളും നേടിയേക്കും എന്നാണ് സൂചന. ആര്‍എല്‍പിക്കും അജിത് പവാറിന്റെ പാര്‍ട്ടിക്കും ഓരോ സീറ്റ് വീതം ലഭിക്കും.രാജ്യസഭയില്‍ കോണ്‍ഗ്രസിന് 26 അംഗങ്ങളുണ്ട്, സഖ്യകക്ഷികള്‍ക്ക് 58 പേര് കൂടി ചേര്‍ത്തു, മൊത്തം ഇന്ത്യന്‍ ബ്ലോക്കിനു 84സീറ്റുകള്‍. രാജ്യസഭ ഉപ തെരെഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി കിട്ടുമ്പോള്‍ അത് 85 ആയി ഉയരും.കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ലോകസഭയിലെത്തിയപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപി സ്ഥാനം രാജിവെച്ചിരുന്നു.ആ സീറ്റില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു തെരെഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
Recent Comments