അരവിന്ദ് കേജരിവാളിനെ അട്ടിമറിച്ച ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് വര്‍മ്മ
ഡൽഹി മുഖ്യമന്ത്രിയാകാൻ സാധ്യത.1996 -98 കാലത്ത് ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ മകനാണ് പർവേഷ് വര്‍മ്മ. സാഹിബ് സിംഗ് വർമ്മ മുൻ ബിജെപി നേതാവും 1999 -2004 കാലത്ത് ലോകസഭ എം പിയുമായിരുന്നു .
47 കാരനായ പർവേഷ് വര്‍മ്മ ജാട്ട് സമുദായാംഗമാണ് .അടുത്ത കാലത്ത് ഹരിയാനയിൽ ബിജെപി ജയിച്ചപ്പോൾ അവിടെ പിന്നോക്കകാരനായ നയബ് സിങ് സൈനിയെയാണ് മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത് .അതിനാൽ ജാട്ട് സമുദായത്തിനു ബിജെപിയോട് അതൃപ്തിയുണ്ട്.ആ അതൃപതിയും കണക്കിലെടുത്താണ് ഡൽഹിയിൽ ജാട്ട് സമുദായാംഗമായ പർവേഷ് വര്‍മ്മയെ മുഖ്യമന്ത്രിയാക്കുവാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. പർവേഷ് വർമ്മ മുഖ്യമന്ത്രിയാവുന്നതോടെ ഉത്തർപ്രദേശിൽ ജാട്ട് സമുദായത്തെ പാട്ടിലാക്കാനും കഴിയും .യു പി മുഖ്യമന്ത്രി യോഗി ആദ്യത്യയുടെയും അമിത്ഷായുടെയും പിന്തുണയും പർവേഷ് വർമ്മയ്ക്കുണ്ട്
2014 ലും 2019 ലും വെസ്റ്റ് ഡൽഹി ലോകസഭ മണ്ഡലത്തിൽ നിന്നും പർവേഷ് വർമ്മ എംപിയായി .2019 ൽ ഡൽഹി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമായ 578486 വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചു .2024 ലെ ലോകസഭ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു .അതിനു കാരണം ഡൽഹി നിയമസഭ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുവാൻ വേണ്ടിയായിരുന്നു. ഇതുവരെ പരാജയപ്പെടാത്ത സ്ഥാനാർഥി കൂടിയാണ് ഇദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂ ഡൽഹി മണ്ഡലത്തിൽ മത്സരിക്കുകയും അട്ടിമറി വിജയം നേടുകയും ചെയ്തു .
കോൺഗ്രസിന്റെ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ തോൽപ്പിച്ചാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായത് .അതിന്റെ തുടർച്ചയാണ് ബിജെപി നേതാവ് പർവേഷ് വർമ്മയിലൂടെ സംഭവിക്കാൻ പോകുന്നത് .
Recent Comments