ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മങ്ങിയ പ്രകടനം. പാലക്കാടും വയനാടും യുഡിഎഫിനു ഉജ്വല ജയം. ചേലക്കരയിൽ എൽഡിഎഫും വിജയം നേടി. അട്ടിമറികൾ ഉണ്ടാക്കിയില്ല. ചേലക്കരയിൽ പഴയ പോലെ ബിജെപി മൂന്നാം സ്ഥാനത്താണ്. പാലക്കാട് റാന്റം സ്ഥാനത്തും. പാലക്കാട് യുഡിഎഫിന്റെയും ചേലക്കര എൽ ഡി എഫിന്റെയും വയനാട് ലോകസഭ സീറ്റ് യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്. അതിൽ ഒരു മാറ്റവും ഉണ്ടായില്ല .
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായി. ചേലക്കരയിൽ എൽ ഡി എഫിലെ യു ആർ പ്രദീപിനും പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടടുക്കുകയാണ്. കേരളത്തിൽ മങ്ങിയ പ്രകടനമാണെങ്കിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ വലിയ വിജയമാണ് ബിജെപി സഖ്യം നേടിയത്. അതേസമയം ജാർഖണ്ഡ് നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം അധികാരം നിലനിർത്തുമെന്നുറപ്പായി .
പാലക്കാട്ടെ നഗരപ്രദേശത്ത് ബിജെപിക്ക് ഉണ്ടായ വോട്ടുചോർച്ചയാണ് യുഡിഎഫ് വൻ ലീഡിലേക്ക് കുതിച്ചത് … ബിജെപിയുടെ പല ശക്തി കേന്ദ്രങ്ങളിലും വോട്ടുചോർന്നെന്നാണ് വ്യക്തമാകുന്നത്. ഇത് കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും പോകാനാണ് സാധ്യത. പാലക്കാട്ടെയും ചേലക്കരയിലെയും വൻ തോൽവി കേരളത്തിലെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ പൊട്ടിത്തെറിയുണ്ടാവുമെന്ന സൂചനയുണ്ട്.
Recent Comments