ഉയരെ, കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകന് മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഹാ യൗവനമേ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. നഷ്ടപ്പെടുന്നതിലെ സന്തോഷം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ചെയ്യുന്ന ചലച്ചിത്രം കൂടിയാണിത്.
1983, ക്വീന്‍, കാണെ കാണെ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടി. ആര് ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ക്യാപ്ചറും നിര്‍മ്മാണ പങ്കാളിയാണ്. പി.ആര്.ഒ. മഞ്ജു ഗോപിനാഥ്
Recent Comments