ബോളിവുഡ് താരം സൊഹൈല്‍ ഖാനും ഭാര്യ സീമ ഖാനും തങ്ങളുടെ 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു. ഇരുവരും ഡിവോഴ്സിനായി മുംബൈ കുടുംബക്കോടതിയില്‍ ഫയല്‍ സമര്‍പ്പിച്ചു.
ഇരുവരും കോടതിയില്‍നിന്ന് പുറത്തേക്കുവരുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധ നേടുകയാണ്.
1998ലാണ് സൊഹൈലും സീമയും വിവാഹിതരായത്. ഇരുവരുടേതും പ്രേമ വിവാഹമായിരുന്നു. യോഹന്, നിര്വാണ് എന്നീ രണ്ട് മക്കളുണ്ട്. നിലവില്‍ മുംബൈയില്‍ ഫാഷന്‍ ഡിസൈറാണ് സീമ. ഇരുവരുടെയും വേര്പിരിയനുള്ള കാരണം പുറത്തുവിട്ടിട്ടില്ല. പ്യാര് കിയ തോ ഡര്ന്നാ ക്യാ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ട് മുട്ടുന്നതും പ്രേമത്തിലാക്കുന്നതും.

പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സഹോദരനാണ് സൊഹൈല്‍ഖാന്‍.
Recent Comments