ബോളിവുഡ് സംഗീതലോകത്ത് കരുത്തുറ്റ പാദമുറപ്പിച്ച മെഹുൽ വ്യാസ് മികച്ച സംഗീതസംവിധായകനും ഗായകനുമാണ്. അജയ് ദേവ്ഗൺ നായകനായി ഓം റൗട്ട് സംവിധാനം ചെയ്ത “തൻഹാജി: ദ അൺസങ്ങ് വാര്യർ”, അഭിഷേക് ബച്ചൻ നായകനായി കൂക്കി ഗുലാതി സംവിധാനം ചെയ്ത “ദി ബിഗ് ബുൾ”, “അകെലി” തുടങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹം, ബോളിവുഡിൽ തന്റേതായ ശൈലി സൃഷ്ടിച്ച സജീവ സാന്നിധ്യമാണ്.
ഇപ്പോൾ, “ട്രൂ പാലറ്റ് ഫിലിംസ്” ബാനറിൽ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന “ദി ഡാർക് വെബ്” എന്ന ചിത്രത്തിലൂടെ മെഹുൽ വ്യാസ് ആദ്യമായി മലയാള സിനിമയിലേക്കും കടന്നുവരുന്നു. ബോളിവുഡിലെ വൈവിധ്യമാർന്ന സംഗീതപരിശീലനവും ആധികാരികതയും മലയാള സിനിമയിലേക്കും കൊണ്ടുവരുന്ന ഈ സംരംഭം സംഗീതപ്രേമികൾക്ക് പുതിയൊരു അനുഭവമാകുമെന്ന് ഉറപ്പാണ്.
Recent Comments