ബോളിവുഡ്ഡിലെ സംഗീത ചക്രവര്‍ത്തിമാര്‍ മലയാളത്തില്‍ ഒന്നിക്കുന്നു. ഗായകന് ശങ്കര്‍ മഹാദേവന്, ഗിറ്റാറിസ്റ്റ് എഹ്സാന്‍ നൂറാനി, കീബോര്‍ഡ് വിദഗ്ദനായ ലോയ്മെന്‍ ഡാര്‍സാ എന്നിവരാണവര്‍. ശങ്കര്‍- എഹ്സാന്‍- എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവര്‍ ആദ്യമായി ഒരു മലയാള സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുകയാണ്. ഇത് സംബന്ധിച്ച് എഗ്രിമെന്റ് സൈന്‍ ചെയ്തുകഴിഞ്ഞു. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ പുതുമുഖ നിരയിലെ ഏറ്റവും ശ്രദ്ധേയനായ നടനാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നു.
രമേഷ് രാമകൃഷ്ണന്, റിതേഷ് രാമകൃഷ്ണന്, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. റസ്ലിംഗിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റുകള് വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.
ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകന് ഫര്ഹാന് അക്തറിന്റെ ആദ്യ സംവിധാന സംരംഭമായ ‘ദില്‍ ചാഹ്താ ഹേ’
എന്ന ചിത്രത്തിലാണ് ഈ ത്രിമൂര്‍ത്തികള്‍ക്ക് ആദ്യമായി ഒന്നിക്കുന്നത്. അവരുടെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം വന്‍ പ്രതീക്ഷകയാണ് ഉയര്‍ത്തുന്നതും.
ശങ്കര്‍ മഹാദേവന് മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂര്‍ത്തി കോംബോയില്‍ എത്തുന്നതിന്റെ പ്രാധാന്യവും ഏറെ വലുതാണ്.
Recent Comments