കോവിഡ് 19 ന്റെ പ്രതിസന്ധിയില്‍ മറ്റുള്ള മേഖലകള്‍ പോലെതന്നെ ബോളിവുഡിനും ഏറെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചതോടെ പകുതിക്ക് നിര്‍ത്തിവച്ചിരുന്ന പല സിനിമകളും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്. സാമ്പത്തികപ്രശ്നങ്ങള്‍ മറികടക്കാനായി അവയില്‍ പലതും ഒ.ടി.ടിയിലാണ് ശരണം പ്രാപിച്ചിരിക്കുന്നത്.
രാഘവാലോറന്സ് സംവിധാനം ചെയ്ത് അക്ഷയ്കുമാര്‍ നായകനാകുന്ന ലക്ഷ്മിബോംബ് അതിലൊന്നാണ്. 2011 ല്‍ രാഘവാലോറന്സ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത മുനി ടു-കാഞ്ചനയാണ് ഇപ്പോള്‍ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം നടത്തുന്നത്. സംവിധായകനെന്ന നിലയില്‍ ഹിന്ദിയിലെ ആദ്യ ചുവടുവയ്പ്പാണ് രാഘവാലോറന്സിന്റേത്. 2011 ല്‍നിന്നും 2020 ലേയ്ക്ക് എത്തുമ്പോള്‍ തന്റെ ചിത്രത്തില്‍ ഒട്ടേറെ പുതുമകളാണ് മുനി 2 ല്‍നിന്നും വ്യത്യസ്തമായി ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല വേഷപ്പകര്ച്ചയ്ക്കുവേണ്ടി എന്ത് കഠിനാദ്ധ്വാനവും ചെയ്യുന്ന അക്ഷയ്കുമാറിനെപ്പോലൊരാള്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന മികച്ച കഥാപാത്രമായിരിക്കും ലക്ഷ്മിബോംബിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 9 ന് ഡിസ്നി ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്ന സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Recent Comments