ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ- തിരുവനന്തപുരം എഐസി 657 വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ലാന്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 5.45 നാണ് വിമാനം മുംബൈയില്‍ നിന്ന് ടേക്കോഫ് ചെയ്തത്.
വിമാനത്തിന്റെ അകത്താണ് ബോബ് വെച്ചതെന്നായിരുന്നു ഭീഷണി. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടക്കുകയാണ്. ബോംബ് സ്ക്വാഡ് എത്തി ലഗേജ് ഉള്‍പ്പെടെ പരിശോധിക്കുകയാണ്. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലാന്‍ഡിംഗിന് കൂടുതല്‍ സുരക്ഷ ഒരുക്കിയിരുന്നു.
മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ സുരക്ഷ കൂട്ടുകയായിരുന്നു.
Recent Comments