ക്യാംപസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍.
എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് ചിത്രാംബരി. ഈ ചലച്ചിത്രത്തിലൂടെ പരസ്യ കമ്പനിയായ എം ആഡ്സ് മീഡിയ ചലച്ചിത്രനിര്‍മ്മാണ രംഗത്ത് എത്തുന്നു. എം. ആഡ്സ് മീഡിയയുടെ ബാനറില്‍ ശരത്സദന് നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രമാണ് ചിത്രാംബരി. ഗാത്രി വിജയ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗാത്രി വിജയ് ആണ് ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത്.
ശ്രീവിഷ്ണു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന പൂജാചടങ്ങില്‍ എം ആഡ്സ് മീഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശ്രീസദാനന്ദനും ശ്രീമതി സുധസദനും സംവിധായകന് എന്‍.എന്‍. ബൈജുവും നടന് ചേര്‍ത്തല ജയനും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
ലെന, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ജയന് ചേര്‍ത്തല, സുനില്‍ സുഗതാ, പ്രമോദ് നെടുമങ്ങാട്, സീമാ ജി. നായര്‍, അംബിക മോഹന്‍, മഞ്ജു ജി കുഞ്ഞുമോന്, രാജേഷ് കോമ്പ്ര, ജീവന് ചാക്കാ, പുതുമുഖ നായകന് ശരത് സദന്, സുബിന് സദന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അബൂരി, മുണ്ടക്കയം, പരുന്തുംപാറ, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് നെടുമങ്ങാട്. സംഗീതം ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്, ഗാനരചന ഡി.ബി അജിത്, പി.ജി ലത, പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ, ഡി.ഒ.പി ജോയി, പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments