മലയാള സിനിമയിലെ തലമുതിര്‍ന്ന പോസ്റ്റര്‍ ഡിസൈനര്‍ നീതി കൊടുങ്ങല്ലൂരിന് നടന് സുരേഷ്ഗോപി വീട് നിര്‍മ്മിച്ച് നല്‍കും. ഇത് സംബന്ധിച്ച സ്ഥിരീകരണം സുരേഷ്ഗോപി നേരിട്ട് കാന്‍ ചാനലിനെ വിളിച്ചറിയിക്കുകയായിരുന്നു. വൈകാതെ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുള്ള നീതിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട് വിവരം ധരിപ്പിക്കുമെന്നും സുരേഷ്ഗോപി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നീതി കൊടുങ്ങല്ലൂരിന്റെ ജീവിതം രേഖപ്പെടുത്തുന്ന ഒരു ടീസര്‍ കാന്‍ ചാനല്‍ പുറത്ത് വിട്ടത്. നീതിയുമായുള്ള അഭിമുഖത്തിന് മുന്നോടിയായിട്ടായിരുന്നു ടീസര്‍. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയിലെ പരസ്യകലാരംഗത്തുള്ള നീതിയുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ആകെയുള്ളത് 12 സെന്റ് ഭൂമിയാണ്. അതിലൊരു വീടുപോലും ഇതുവരെ വയ്ക്കാനായിട്ടില്ല. വാടകവീട്ടിലാണ് താമസം. കാന്ചാനലിലൂടെ ഈ വിവരങ്ങള്‍ അറിഞ്ഞ സുരേഷ് ഗോപി അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് നല്കാന് മുന്നോട്ട് വരികയായിരുന്നു.
ഈ വിവരം ഞങ്ങള്‍ നീതിയെയും വിളിച്ചറിയിച്ചു.
‘ഞാന്‍ ഇതുവരെ സുരേഷ്ഗോപിയെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഒരു സിനിമയില്മാത്രമാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. ഐ.വി. ശശി സംവിധാനം ചെയ്ത വര്‍ത്തമാനകാലം. എന്നിട്ടുപോലും എന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നു. എങ്ങനെയാണ് സന്തോഷം അറിയിക്കേണ്ടതെന്ന് അറിയില്ല. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.’ നീതി പറഞ്ഞു.
1978 ല്‍ പുറത്തിറങ്ങിയ ഗാന്ധര്‍വ്വം എന്ന ചിത്രത്തിലൂടെ പരസ്യകലാരംഗത്ത് എത്തിയ നീതി മുന്നൂറോളം സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. സംവിധായകന് ഭരതന്റെ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ചിത്രം ആദ്യമായി ഒരു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതും നീതിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് സിനിമകള്‍ക്കുവേണ്ടിയും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്.
നീതിയുമായുള്ള അഭിമുഖം കാണാം:
Recent Comments