നഷ്ടം സഹിച്ചുകൊണ്ടാണെങ്കില്കൂടി രാജ്യസഭാ സീറ്റ് വിവാദം രമ്യമായി പരിഹരിച്ച സിപിഎമ്മിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുന്നണിയിലെ രണ്ട് ഒറ്റയാന് ഘടകകഷികള്‍ രംഗത്ത് വന്നിരിക്കുകയാണ്. എംവി ശ്രേയംസ് കുമാറിന്റെ ആര്‍ജെഡിയും, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി (ലെനിനിസ്റ്റ്)യും ആണ് മന്ത്രിസഭാ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ശ്രേയാംസ് കുമാര്‍ പരസ്യവെടി പൊട്ടിച്ചെങ്കിലും കുഞ്ഞുമോന് അവിടംവരെ പോയിട്ടില്ല. പകരം മുന്നണി നേതൃത്വത്തിന് കത്ത് നല്‍കാനാണ് കുഞ്ഞുമോന്റെ തീരുമാനം.
ഒഴിവുവന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ആര്‍ജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അത് നടക്കാതെ പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ പ്രാതിനിധ്യം എന്ന പുതിയ ആവശ്യം ഉന്നയിക്കുവാന്‍ ആര്‍ജെഡി തയ്യാറായിട്ടുള്ളത്. ഒരു എംഎല്‍എ മാത്രമുള്ള കടന്നപ്പള്ളി രാമചന്ദ്രനെ മന്ത്രിയാക്കിയ എല്‍ഡിഎഫ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസ് -ബിക്കും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പകുത്തു നല്‍കിയിട്ടും തങ്ങളെ പരിഗണിച്ചില്ല എന്ന കാര്യത്തില്‍ നേരത്തേ തന്നെ ആര്‍ജെഡി നീരസം പ്രകടിപ്പിച്ചിയിട്ടുള്ളതാണ്. അതിന്റെ കൂടെയാണ് രാജ്യസഭാ സീറ്റ് നിഷേധം.
അതേസമയം കേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന janayu8i കുമാരസ്വാമിയുടെ ജെഡിഎസിന്റെ കേരളാ ഘടകത്തിനും മന്ത്രി സ്ഥാനമുണ്ട്. അതും ആര്‍ജെഡിയുടെ അമര്‍ഷം വര്ധിപ്പിക്കിന്നു.
കോവൂര്‍കുഞ്ഞുമോന്റെ കാര്യം വേറെയാണ്. 2001 മുതല്‍ 3 തിരഞ്ഞെടുപ്പുകളില്‍ ആര് എസ് പി സ്ഥാനാ ര്‍ത്തിയായി കുന്നത്തൂരില്‍ വിജയിച്ച കുഞ്ഞുമോന് 2016 ല്‍ ആര് എസ് പി പിളര്‍ന്നപ്പോള്‍ ആര് എസ് പി ലെനിനിസ്റ്റ് എന്നപേര് സ്വീകരിച്ച് എല്‍ ഡി എഫില്‍ തന്നെ നിന്ന് വിജയിച്ചു. 2021 ലും വിജയം ആവര്‍ത്തിച്ചു. അങ്ങനെ അഞ്ചുപ്രാവശ്യമായിവിജയിച്ച് എല്‍ ഡി എഫില്‍ ഉറച്ചുനില്‍ക്കുന്ന കോവൂര്കുഞ്ഞുമോന് കൊല്ലം ജില്ലയിലെ ഏക ദളിത് എം എല്‍ എ യുമാണ്. മാറിയ സാഹചര്യത്തില്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കുന്നത്തൂരിന്റെ ആവശ്യം. ഈ രണ്ട് ആവശ്യങ്ങളാണ് എല്‍ഡിഎഫിന്റെ പുതിയ തലവേദന.
Recent Comments