കാന്‍ ചാനല്‍ മീഡിയ സംഘടിപ്പിക്കുന്ന കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 20 ലേയ്ക്ക് നീട്ടി. നിലവില്‍ ഡിസംബര്‍ 20 നായിരുന്നു എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ കൂടുതല്‍ പേര് മേളയുടെ ഭാഗമാകാന്‍ നേരിട്ടും അല്ലാതെയും താല്‍പ്പര്യം അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജൂറി അംഗങ്ങളുടെ കൂടി ആവശ്യം കണക്കിലെടുത്ത് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 20 ലേയ്ക്ക് മാറ്റിയത്. csff.canchannel.com എന്ന വെബ്സൈറ്റില്‍ കയറി നിങ്ങള്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്കുന്ന മേളയെന്ന നിലയില്‍ ഇതിനോടകം കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നൂറ് കണക്കിന് എന്‍ട്രികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് ചെയര്‍മാനായ ജൂറിയില്‍ അഭിനേത്രി ശ്വേതാമേനോന്, തിരക്കഥാകൃത്തുക്കളും സംവിധായകരുമായ എ.കെ. സാജന്, അനില്‍ രാധാകൃഷ്ണന് മേനോന് എന്നിവര്‍ ജൂറി അംഗങ്ങളുമാണ്. ഷോര്‍ട്ട് ഫിലിം മേക്കേഴ്സിന് ജൂറി അംഗങ്ങളുമായി സംവദിക്കാനുള്ള അവസരം മേള ഒരുക്കുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ myc.canchannel.com എന്ന വെബ്സൈറ്റില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മികച്ച ഷോര്‍ട്ട് ഫിലിമിന് 2 ലക്ഷം രൂപയും മികച്ച ജനകീയ ഷോര്‍ട്ട് ഫിലിമിന് 1 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഇത് കൂടാതെ അഞ്ച് വിഭാഗങ്ങളിലായി അന്‍പതിനായിരം രൂപ വീതം രണ്ടര ലക്ഷം രൂപയും വിജയികളെ കാത്തിരിക്കുന്നുണ്ട്.
മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തുന്ന മെഗാ ഈവന്റില്വച്ച് വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും. എറണാകുളം ലേ മെറിഡിയന് ഹോട്ടലില്‍വച്ചാണ് മെഗാ ഈവന്റ് സംഘടിപ്പിക്കുന്നത്. ഏപ്രിലിലാണ് അവാര്‍ഡ്ദാന നിശ.
Recent Comments