‘എന്റെ അനുജന് ബാലുവിന്റെ ഈ പാട്ട് ഒരുകാലത്തും മായില്ല; മറക്കാനും കഴിയില്ല’ – എസ്.പി.ബിയുടെ സംഗീതത്തെക്കുറിച്ച് യേശുദാസ്
ഇന്ത്യന്‍ സംഗീത ലോകത്ത് നിറഞ്ഞു നിന്നപ്പോഴാണ് എസ്.പി.ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാട്. അത് സിനിമാലോകത്തെ മാത്രമല്ല ഭാഷാഭേദമെന്യേ എല്ലാ സംഗീതാസ്വാദകരെയും തീരാദുഃഖത്തിലുമാക്കിയിരുന്നു. യേശുദാസിന്റെയും എസ്.പി.ബിയുടെയും ബന്ധത്തിന്റെ ദൃഢത എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. അവരുടെ കുടുംബങ്ങള്‍ തമ്മിലും അത് നിലനിര്‍ത്തുന്നു. എസ്.പി.ബിയുടെ മകന് എസ്.പി.ബി ശരണും വിജയ് യേശുദാസും ആ ബന്ധത്തിന്റെ യുവതലമുറയിലെ കണ്ണികളാണ്. എസ്.പി.ബിയെക്കുറിച്ച് യേശുദാസും മറിച്ചും പറയുമ്പോള്‍ ഇവര്‍ക്ക് നൂറു നാവായിരുന്നു…. READ MORE
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ഗാനങ്ങള്‍ സ്വന്തമാക്കി സരിഗമ
ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക് സരിഗമ സ്വന്തമാക്കിയത്. സംഗീതം നിര്‍വ്വഹിച്ചതാകട്ടെ താരതമ്യേന നവാഗതരാണുതാനും. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക… READ MORE
എസ്.പി.ബി. പാടണ്ട എന്ന് സംഗീത സംവിധായകന്. എങ്കില്‍ സിനിമ ചെയ്യില്ലെന്ന് സംവിധായകന്. ഇന്ത്യന്‍ യുവത്വം ഹൃദയത്തിലേറ്റിയ ആ പാട്ടിന്റെ പിന്നാമ്പുറക്കഥ.
‘തമിഴകത്തിന്റെ ഇയക്കുനര്‍ സിഗരം’ (സംവിധായക കൊടുമുടി) എന്നറിയപ്പെടുന്ന സംവിധായകനാണ് കെ.ബി എന്ന കെ. ബാലചന്ദര്‍. രജനികാന്ത്, ചിരഞ്ജീവി, സരിത, മാധവി തുടങ്ങിയ താരങ്ങളെ ചലച്ചിത്രലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവന്നത് ബാലചന്ദറാണ്. തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്…. READ MORE
നിര്‍മ്മാതാവ് ടെറ്റ്കോ രാജഗോപാല്‍ അന്തരിച്ചു.
പ്രശസ്ത നിര്‍മ്മാതാവും വിതരണക്കാരനുമായ ടെറ്റ്കോ രാജഗോപാല്‍ നിര്യാതനായി. ഇന്ന് രാവിലെ തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പതിവുള്ള ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് രാത്രി കിടന്നുറങ്ങിയതായിരുന്നു അദ്ദേഹം. രാവിലെ ബോധരഹിതനായിരുന്നു. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു…. READ MORE
ഈ ധിക്കാരിയെ മലയാള സിനിമ ഇനിയും സഹിക്കണോ?
ആദ്യം ഈ വീഡിയോ നിങ്ങളൊന്ന് കണ്ടുനോക്കൂ. അതിലെ അശ്ലീലവാക്കുകള്‍ ആദ്യം മ്യൂട്ട് ചെയ്യണമെന്ന് കരുതിയതാണ്. പിന്നെ വേണ്ടെന്നുവച്ചു. ചിലരുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടുവരണമെങ്കില്‍ ഈ വീഡിയോ ഈ രൂപത്തില്‍തന്നെ കാണുന്നതാണ് നല്ലത്. പറയുന്നവര്‍ക്ക് ഉളുപ്പില്ലെങ്കില്‍, അത് മാലോകര്‍ കേള്‍ക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു. ഒരു അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവായ റേഡിയോ ജോക്കിയെ ശ്രീനാഥ് ഭാസി അസഭ്യം പറയുന്നതാണ് പ്രസ്തുത വീഡിയോയിലെ സന്ദര്‍ഭം…. READ MORE
ജൂനിയര്‍ ഗന്ധര്‍വ്വനായി ഉണ്ണിമുകുന്ദന്. സംവിധാനം വിഷ്ണു അരവിന്ദ്
ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംസാരത്തില്‍നിന്നാണ് ആ കഥയുടെ ത്രെഡ് ഉണ്ടാകുന്നത്. പിന്നീടത് പ്രവീണിനോടും സുജിനോടും പറഞ്ഞു. അവരും എന്റെ സുഹൃത്തുക്കളാണ്. പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്ത, കല്‍ക്കിയുടെ ചീഫ് അസോസിയേറ്റും ഞാനായിരുന്നു. കഥയുടെ ത്രെഡ് അവര്‍ക്കും ഇഷ്ടമായി. പ്രവീണും സുജിനും ചേര്‍ന്നാണ് അതിന് തിരക്കഥയെഴുതിയത്. വിചാരിച്ചതിനേക്കാളും വേഗത്തില്‍ അതൊരു തിരക്കഥയായി മാറി. ഇതിലെ കേന്ദ്രകഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉണ്ണിമുകുന്ദനെ നേരിട്ട് കണ്ട് കഥ പറയുകയായിരുന്നു…. READ MORE
ഷെയ്ന് നിഗം സംവിധായകനാവുന്നു. ആദ്യ സംരഭം സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും
നടന് ഷെയ്ന് നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം ‘സംവെയര്‍’ (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ന് തന്നെയാണ് ഇക്കാര്യം അനൗണ്‍സ് ചെയ്തത്. തന്റെ സ്കൂള്‍കാല സുഹൃത്തുക്കള്‍ക്കൊപ്പം ഷെയ്ന് കൈകോര്‍ക്കുന്ന ചിത്രമാണ് ‘സംവെയര്‍’. 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘സംവെയര്‍’. സ്കൂള്‍ നാളുകള്‍ മുതല്‍ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും…. READ MORE
ശകുന്തളയും ദുഷ്യന്തനുമായി സാമന്തയും ദേവ് മോഹനും. ചിത്രം നവംബര്‍ 4 ന് പ്രദര്‍ശനത്തിനെത്തും
കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ചിത്രം നവംബര്‍ 4 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സാമന്ത ശകുന്തളയായും ദേവ് മോഹന്‍ ദുഷ്യന്തനായും എത്തുന്നു. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്…. READ MORE
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘യമഹ’. സംവിധായകന് ഉല്ലാസ് കൃഷ്ണ
ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ട് പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിലെ ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് തൊട്ടുമുമ്പ് മമ്മൂട്ടി നിര്‍വ്വഹിച്ചു. യമഹ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധായകന്. സംവിധായകന് എം. പത്മകുമാറിന്റെ ചീഫ് അസോസിയേറ്റായിരുന്നു ദീര്‍ഘകാലം ഉല്ലാസ്. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്…. READ MORE
റോഷന് മാത്യു-ഷൈന്‍ ടോം ചാക്കോ ചിത്രം ഒക്ടോബര്‍ 1 ന് ചേര്‍ത്തലയില്‍ ആരംഭിക്കും. പൂജ 28 ന്
റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 28 ന് എറണാകുളത്തെ മാറ്റിനിയുടെ ഓഫീസില്‍ നടക്കും. ടൈറ്റിലും അന്ന് പ്രഖ്യാപിക്കും. ‘പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം’ എന്നാണ് തന്റെ പുതിയ സിനിമയെ മാര്‍ത്താണ്ഡന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇഷ്ക്കിന്റെ ഐതിഹാസികമായ വിജയത്തിനുശേഷം രതീഷ് രവി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ഷൂുട്ടിംഗ് ഒക്ടോബര്‍ 1 ന് ചേര്‍ത്തലയില്‍ ആരംഭിക്കും… READ MORE
ഭിക്ഷാടകനെപ്പോലെ സുരേഷ് ഗോപി. ആ കണ്ണുകള്‍ തെരയുന്നത് ആരെ?
മുഷിഞ്ഞ കൈലിയും ഇറക്കമുള്ള ഒരു ജൂബ്ബയുമാണ് വേഷം. ജൂബ്ബ കൈമുട്ടുവരെ തെറുത്തുവച്ചിരിക്കുന്നു. നരവീണ് പാറിപ്പറന്ന മുടിയും താടിയും. കറുത്ത് കരുവാളിച്ച രൂപപ്രകൃതി. കൈയില്‍ പഴക്കമുള്ള ഒരു ബിഗ് ഷോപ്പര്‍. നഗരഗ്രാമവ്യത്യാസങ്ങളില്ലാതെ എവിടെയും മൂസയെ കാണാം. കിലോമീറ്ററുകളോളം അലഞ്ഞുതിരിഞ്ഞ് നടക്കും. ക്ഷീണം തോന്നുമ്പോള്‍ വഴിവക്കിലോ വൃക്ഷത്തണലുകളിലോ കിടന്നുറങ്ങും. ക്ഷീണമുണ്ടെങ്കിലും മൂസയുടെ കണ്ണുകളില്‍ നല്ല തിളക്കമുണ്ട്. ആ കണ്ണുകള്‍ എന്തിനോ തെരയുന്നുവെന്ന് വ്യക്തം. ആ യാത്ര വെറുതെയല്ലെന്ന് മൂസയുടെ ഓരോ ചലനങ്ങളും ഓര്‍മ്മിപ്പിക്കുന്നു…. READ MORE
ഒരു രൂപ പ്രതിഫലം തന്നാല്‍ മതി ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം- വിക്രം
മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആണ് പൊന്നിയിന്‍ സെല്വന്. തമിഴ് സാഹിത്യ ലോകം ഒരുപാട് ആഘോഷിച്ച കല്‍ക്കിയുടെ പൊന്നിയിന്‍ സെല്വന് ആധാരമാക്കി നിര്‍മിച്ച സിനിമയുടെ പ്രസ്സ് മീറ്റ് തിരുവനന്തപുരം ഹൈസിന്തില്‍ നടന്നു. മണിരത്നം, ഗോകുലന് ഗോപാലന്, വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിവര്‍ സംസാരിച്ചു…. READ MORE
ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്ന ചിത്രം തുടങ്ങി
അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാര് എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി.ആര്. ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (21-09-2022) തിരുവനന്തപുരത്തെ പൂവാറില്‍ ആരംഭിച്ചു. നവാഗതനായ ആല്വിന് ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആല്വിന് ഹെന്റി ആദ്യമായാണ് സ്വതന്ത്ര സംവിധായകനാകുന്നത്… READ MORE
‘സംവിധാനം ഏറെ കാലത്തെ സ്വപ്നം’ – സ്റ്റെഫി സേവ്യര്‍
പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധായികയാകുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യില്‍ ആരംദിച്ചു. സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്…. READ MORE
Recent Comments