ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവെക്കാൻ സാധ്യത. ഇന്ന് (ജനുവരി 6 2025) അദ്ദേഹം തല്‍സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് . അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കാനഡയിലെ ദിനപത്രമായ ടൊറന്റോ സ്റ്റാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച (8-2-2025) നടക്കാനിരിക്കുന്ന ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗത്തിന് മുമ്പ് തന്നെ ട്രൂഡോ രാജിപ്രഖ്യാപനം നടത്തുമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. ട്രൂഡോക്കെതിരേ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിലെ ആദ്യ വിയോജിപ്പ് ഇത് തുറന്നുകാട്ടുന്നു. ക്രിസ്റ്റിയയുടെ രാജി അധികാരത്തില്‍ തുടരുന്നതിന് ട്രൂഡോയ്ക്ക് ഭീഷണിയായേക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിരന്തരം വെല്ലുവിളിച്ച കാനഡ പ്രധാനമന്ത്രിയാണ് ഇദ്ദേഹം .ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ജസ്റ്റിന് ട്രൂഡോ ചെയ്തിരുന്നു .
Recent Comments