ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 17ന് ആരംഭിക്കും. ഉദ്ഘാടന ദിനത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘവും മേളയുടെ ഭാഗമായി എത്തിച്ചേരും. പ്രതിനിധിസംഘത്തെ നയിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ്. സംഗീതസംവിധായകരായ എ.ആര്. റഹ്മാന്, റിക്കി കെജ്, ഗായകന് മമെ ഖാന്, സംവിധായകന് ശേഖര്‍ കപൂര്‍, നടന്മാരായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്, നടിമാരായ നയന്‍താര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെന്‍സര്‍ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവരാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുള്ളത്.
കാന്‍ ഫെസ്റ്റിവലിലെ ജ്യൂറി അംഗമായി ബോളിവുഡ് താരം ദീപികാ പദുകോണിനെ നേരത്തെതന്നെ തെരഞ്ഞെടുത്തിരുന്നു. ഓസ്കാര്‍ ജേതാവ് സംവിധായകന് അസ്കര്‍ ഫര്‍ഗാദി, നൂമി റാപേസ്, റെബേക്ക ഹാള്‍, ജെഫ് നിക്കോള്‍സ്, ജാസ്മിന് ട്രിന്‍ക, ലെഡ്ജിലി, ജോക്കിന് ട്രയര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ആദ്യ ‘കണ്ട്രി ഓഫ് ഓണര്‍’ അംഗീകാരം ഇന്ത്യയ്ക്കാണ്. നടന് മാധവന് സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി ഇഫെക്ട് മെയ് 19ന് മേളയില്‍ പ്രദര്‍ശിപ്പിക്കും. മെയ് 28 ന് വിജയികളെ പ്രഖ്യാപിക്കും.
Recent Comments