ഈ ഓണം മലയാളി പ്രേക്ഷകര്‍ക്ക് വിഭവ സമൃദ്ധമായ താരസദ്യ തന്നെ ഒരുക്കുകയാണ് കാന്‍ ചാനല്‍. രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രിയതാരങ്ങളുടെ വിശേഷങ്ങള്‍ കാനിന്റെ യൂട്യൂബ് ചാനലില്‍ കണ്ടാസ്വദിക്കാന്‍ സാധിക്കും.
ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ദേവിക സഞ്ജയ് ആണ് രാവിലെ 10ന് പ്രേക്ഷകരുടെ മുന്നില്‍ എത്തുക.
തുടര്‍ന്ന് ‘ചിരിപ്പിച്ച് ഞെരിപ്പാക്കാന്’ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും എത്തുന്നുണ്ട്. സുരാജുമായുള്ള ഈ അഭിമുഖത്തിന്റ രണ്ടാം ഭാഗം ഉച്ചയ്ക്ക് 1 മണിക്ക് സംപ്രേക്ഷണം ചെയ്യും.
തന്റെ വര്‍ക്ക് ഔട്ട് വിശേഷങ്ങളുമായി എത്തുന്നത് മലയാളികളുടെ സ്വന്തം സൂപ്പര്മാന് ഉണ്ണി മുകുന്ദനാണ്. 4 മണിക്കാണ് ഉണ്ണിമുകുന്ദനുമായുള്ള അഭിമുഖം.
വൈകിട്ട് 8 മണിക്ക് പ്രേക്ഷരുടെ മുന്നിലേക്ക് കടന്നു വരുന്നത് മലയാളികളുടെ ഇഷ്ട നടന് ഷൈന്‍ ടോം ചാക്കോയാണ്.
ഈ ഓണം കണ്ടും കേട്ടും ചിരിച്ചും ഇടതടവില്ലാതെ കാന്‍ ചാനല്‍ മീഡിയ പ്രേക്ഷകരോടൊപ്പം ഉണ്ടാകും. ഒരുമിച്ചാഘോഷിക്കാം, ഈ ‘പൊന്നോണം’ ‘കാനോണം’ ആക്കാം.
Recent Comments