ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ബോളിവുഡില്‍നിന്നും ലഭിക്കുന്നത്. ഹിന്ദി ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. കുറച്ചു തീയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ.
ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു. ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും നടനെ ടാഗ് ചെയ്ത് രാംഗോപാല്‍ വര്‍മ്മ എക്സില്‍ കുറിച്ചു. മാര്‍ക്കോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശംസ മറ്റൊരു സിനിമയ്ക്ക് മുമ്പ് ലഭിച്ചതായി കേട്ടിട്ടില്ലെന്നും രാംഗോപാല്‍ വര്‍മ്മ.
Never heard MORE SHOCKING PRAISE for ANY FILM more than #Marco film ..DYING TO SEE IT , and I hope I too won’t get killed by @Iamunnimukundan 🙏🏻🙏🏻🙏🏻💪💪💪
— Ram Gopal Varma (@RGVzoomin) December 28, 2024
ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബാനറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ചിത്രം. രവി ബസ്രൂര് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
Recent Comments