കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപടകത്തില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എഫ്ഐആറിന്റെ അടിസ്ഥാനത്തിലും തുടര്‍നടപടിയുണ്ടാകുമെന്ന് ആര്.ടി.ഒ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നേരത്തേ പോലീസ് കേസെടുത്തിരുന്നു.
അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അര്ജുന് അശോകന്, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിടെ കൊച്ചി എം.ജി. റോഡില്‍വെച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ അര്ജുന് അശോകന്, സംഗീത് പ്രതാപ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്. വഴിയില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.
Recent Comments