കാരവനില്‍ ഒളിക്യാമറയുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ കേരളത്തില്‍നിന്നുള്ള അന്വേഷയമസംഘം വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടി വിളിച്ചതായി നടി ശരത് കുമാര്‍. തമിഴ് സിനിമാമേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച് പരാതികള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു.
‘എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്ന് ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്ന് ബോധ്യമായതോടെ ഞാന്‍ ബഹളം വച്ചു. നിര്‍മ്മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങള്‍ വിളിച്ചു പറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിക്കുന്നത് കേട്ടു. എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കെതിരെ അപ്പോള്‍തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ല.’ രാധിക വെളിപ്പെടുത്തി.
തമിഴ് സിനിമാസെറ്റിലെ ചൂഷണങ്ങള്‍ തടയാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് തമിഴ് താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറിവിശാല് വ്യക്തമാക്കിയിരുന്നു.
Recent Comments