നടൻ നിവിൻ പോളിക്കെതിരേ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
കേസ് അന്വേഷണം എസ്ഐടി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം റൂറൽ എസ്പിക്കാണ് പരാതി ലഭിച്ചത്. തുടർന്ന് ഊന്നുകൽ പോലീസിലേക്ക് പരാതി കൈമാറുകയായിരുന്നു. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.
Recent Comments