രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ് ആണ് കേസെടുത്തത്. രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും ബിജെപിയും ആർഎസ്എസും പിടിച്ചെടുത്തുവെന്നും ബിജെപിയോടും ആർഎസ്എസിനോടും രാജ്യത്തോടും തന്നെ നമ്മൾ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ.
ഡൽഹിയിലെ കൊട്ല റോഡിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്നതിനിടയായിരുന്നു രാഹുലിന്റെ പരാമർശം. മോൻജിത്ത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാഹുൽ ഗാന്ധിയുടെ പരാമർശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകൾ ചുമത്തിയാണ് കേസ്..
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണി ഉണ്ടാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, രാഹുലിന്റെ പരാമർശത്തിനെതിരെ .ഇന്ത്യയ്ക്കെതിരെ പോരാടുന്ന രാഹുലെന്തിനാണ് ഭരണഘടന കൈയിലേന്തുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ചോദിച്ചു. സ്വന്തം നേതാവിന്റെ പ്രസ്താവനയിലൂടെ രാജ്യത്തിനെതിരേ പോരാടുന്ന കോണ്‍ഗ്രസിന്റെ വികൃതമുഖം വെളിച്ചത്തായിരിക്കയാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും പ്രതികരിച്ചു.
Recent Comments