വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐയുടെ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരകേസ് എന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. വിജയന് ഹോട്ടലില്‍ വെച്ച് കടന്നു പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍ . മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.
ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേദിവസം മുതല്‍ വാര്‍ത്ത വന്നു തുടങ്ങിയത്. ചാരക്കേസ് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് എസ് വിജയനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുറ്റപത്രം അംഗീകരിച്ച കോടതി ജൂലൈ 26ന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ശാസ്ത്രജ്ഞന് നമ്പി നാരായണനെ ചാരക്കേസില്‍പ്പെടുത്തിയ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Recent Comments