ഹമാസ് ഭീകരരും ഇസ്രയേലും ഗാസയിൽ വെടി നിർത്തൽ പ്രഖ്യാപിക്കുകയും കരാർ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചെത്തി. എന്നാൽ ഏതു സമയവും വീണ്ടും യുദ്ധം പുറപ്പെടുകയും ചെയ്യാം. അതേപോലെയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയും.
ഇന്നലെ കെപിസിസി ഓഫീസിൽ നടന്ന രഷ്ട്രീയ കാര്യ സമിതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ നിലവിലുണ്ടായ അഭിപ്രായ സംഘർഷം പരിഹരിക്കുവാൻ ഇരുവരും വെടി നിർത്തലിൽ എത്തിയെന്നാണ് അഭ്യൂഹങ്ങൾ. രാഷ്ട്രീയ കാര്യസമിതിയിലെ ഉന്നത നേതാക്കളുടെ അഭിപ്രായങ്ങളെ തുടർന്നാണ് കോൺഗ്രസിൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. അത് ഹമാസ് ഭീകരരും ഇസ്രയേലും തമ്മിലുള്ള വെടി നിർത്തൽ പോലെയാകുമോ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
നേതാക്കൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കണമെന്നും ഭിന്നിപ്പ് പരിഹരിക്കണമെന്നും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി തീരുമാനിച്ചു .ഈ യോഗത്തിലാണ് വെടി നിർത്തൽ ആവശ്യം ഉയർന്നത്. പ്രതിപക്ഷ നേതാവും കെ പിസിസിസ് പ്രസിഡന്റും തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്നില്ലെന്ന് ഒരു വിഭാഗം നേതാക്കൾ രാഷ്ട്രീയ സമിതിയിൽ വിമർശനം ഉന്നയിക്കുകയുണ്ടായി.വിവാദവിഷയങ്ങളിൽ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
രാഷ്ട്രീയ കാര്യാ സമിതി മാറ്റി വെച്ചതും പ്രതിപക്ഷ നേതാവ് കെപിസിസി നേതൃ യോഗത്തിൽ പങ്കെടുക്കാതിരുന്നതും അനാവശ്യ വിവാദം ക്ഷണിച്ചു വരുത്തിയെന്നും ആക്ഷേപമുണ്ട്. ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് സൂചന.രാഷ്ട്രീയ കാര്യാ സമിതി പ്രധാനമായും ചർച്ച ചെയ്തത് പാർട്ടി പുനഃസംഘടനയാണ്. നടക്കുവാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്ന് ഓൺലൈനിൽ പങ്കെടുത്ത രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനും വ്യക്തമാക്കി.ഈ ചർച്ചകൾ തെറ്റായ സന്ദേശം നൽകുമെന്ന് കുര്യന് അനുകൂലിച്ച് മറ്റു നേതാക്കളും അഭിപ്രായപ്പെട്ടു.രാഷ്ട്രീയ സമിതിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഗാസയിലെ വെടി നിർത്തലുമായി താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും നടക്കുകയാണ്.
Recent Comments