സമൃദ്ധിയുടെ പോന്നോണം മലയാളിയുടെ വാതില്പടിവരെ എത്തിയിരിക്കുകയാണ്. ഒത്തുചേരാനും സന്തോഷം പങ്കുവെയ്ക്കാനും നിലവിലെ സാഹചര്യം പരിമിതികള്‍ ഒരുക്കുമ്പോള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് താരങ്ങളെ കൊണ്ടുവന്ന് വിരുന്നേകാന്‍ ഒരുങ്ങുകയാണ് കാന്‍ ചാനല്‍ മീഡിയ.
നാളെ(20.08.2021) ഉത്രാട പാച്ചിലിനിടയില്‍ പ്രേക്ഷകരുടെ അടുത്തേക്ക് വിശേഷങ്ങളുമായി എത്തുകയാണ് പ്രിയതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, രഞ്ജിതാ മേനോന്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍. രാവിലെ 10ന് സുരാജ് വെഞ്ഞാറമൂടുമായി ചിരിമയമുള്ള ഒരഭിമുഖം. ശേഷം ഉച്ചതിരിഞ്ഞ് 1 മണിക്ക് സാജന് ബേക്കറിയിലെ നായിക രഞ്ജിതാ മേനോന് വിശേഷങ്ങള്‍ പങ്കുവെക്കും. പിന്നീട് വൈകുംനേരം 4 മണിക്ക് പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നത് പ്രിയ താരം ഷൈന്‍ ടോം ചാക്കോയാണ്. കുടാതെ വൈകിട്ട് 8 മണിക്ക് മലയാളിയുടെ പ്രിയ ഗാനങ്ങള്‍ കാവ്യ സുന്ദരമാക്കിയ ഗാന രചയ്താവ് രാജീവ് ആലുങ്കല്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഇന്റര്‍വ്യൂന്റെ രണ്ടാം ഭാഗമാണിത്.
തിരുവോണം, അവിട്ടം, ചതയം, ദിനങ്ങളിലും നിറയെ താര വിശേഷങ്ങളുമായി എത്തുന്നത് മലയാളികളുടെ ഇഷ്ടതാരങ്ങളായ ബിജുമേനോന്, ഉണ്ണി മുകുന്ദന്, ദേവികാ സഞ്ജയ്, സംവിധായകനായ അനില്‍ രാധാകൃഷ്ണന് മേനോനുംകുടുംബവും തുടങ്ങിയവരാണ്.
അങ്ങനെ ഉത്രാടം മുതല്‍ ചതയം വരെ ഓരോ നിമിഷങ്ങളും ആഘോഷിക്കാം കാന്‍ ചാനല്‍ മീഡിയയോടൊപ്പം.
Recent Comments