സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിന് തുടക്കമാകുന്നു. മലയാള സിനിമയെ പ്രതിനിധീകരിച്ച് കേരള സ്ട്രൈക്കേഴ്സ് ഇത്തവണയും മത്സര രംഗത്തുണ്ട്. മത്സരത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ പൂജ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന് ക്യാമ്പില്‍ നാല്പതോളം മലയാള നടന്മാര് പങ്കെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്കായിരിക്കും ടീമിന്റെ ഭാഗമാകാന്‍ അവസരം ലഭിക്കുക. ടീമിന്റെ പ്രഖ്യാപനം ഫെബ്രുവരി 17 ന് നടക്കും.
കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റന്‍ ഇന്ദ്രജിത്തായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ബിനീഷ് കോടിയേരി, മുന്ന, മണികണ്ഠന് ആചാരി, പ്രശാന്ത് അലക്സാണ്ടര്‍, ജീവ തുടങ്ങിയ നടന്മാരും ടീമിലുണ്ടാകും എന്നാണ് സൂചനകള്‍. ഫെബ്രുവരി 17 മുതല്‍ ടീമിന്റെ പ്രാക്ടീസ് സെഷനുകള്‍ തുടങ്ങും. രാജ് കുമാര്‍ സേതുപതി, ശ്രീപ്രിയ തുടങ്ങിയവരാണ് ടീമിന്റെ ഉടമസ്ഥര്‍. ഇടവേള ബാബുവാണ് ടീം മാനേജര്‍.
കഴിഞ്ഞ തവണ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലാണ് കേരള സ്ട്രൈക്കേഴ്സ് ഇറങ്ങിയത്. ഇത്തവണ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കുഞ്ചാക്കോ ബോബന് മാറി നില്‍ക്കുകയാണ്.
ഫെബ്രുവരി 23 നാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ കളി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഈ മത്സരം നടക്കുന്നത്. തിരുവനന്തപുരത്തും ഹൈദരാബാദിലും കേരളത്തിന് കളികളുണ്ട്. മാര്‍ച്ച് 14, 15 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 17ന് വിശാഖപട്ടണത്താണ് ഫൈനല്‍ മത്സരം നടക്കുന്നത്.
Recent Comments